
കണ്ണൂര്‍: അഞ്ജു ബോബി ജോര്‍ജ്ജിനെക്കുറിച്ച് പറയുമ്പോള്‍ നാക്ക് പിഴച്ച കെ സുധാകരനെ ട്രോളര്‍മാര്‍ ഇതിനോടകം വലിച്ചു കീറി ഒട്ടിച്ചു. ഇതിനിടയില്‍ വിശദീകരണവുമായി സുധാകരന്‍ എത്തി. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് ഇപ്പോള്‍ സുധാകരന്‍ പറയുന്നത്.
അഞ്ജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും ആ കുടുംബത്തിലെ ഓരോരുത്തരേയും തനിക്ക് അറിയാമെന്നും പറഞ്ഞു. തന്റെ വാക്കുകളിലെ കുത്തും കോമയും കാണാതെ കണ്ണുമടച്ചാണ് തനിക്കെതിരെ വിമര്‍ശനവുമായി മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ആയുധമെടുത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.
അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജു മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണ് എന്ന പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയത്. സുധാകരന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരാവൂര്‍ ശാഖയുടെ ഫെയ്സ്ബുക്ക് പേജിസാണ് വിശദീകരണവുമായി കെ സുധാകരന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.