കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസ് പാർട്ടിക്ക് തലവേദനയാകുന്നു. കേരളത്തിലെ കോൺഗ്രസിനെ മാത്രമല്ല ദേശീയ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള വിവാദ പ്രസ്താവനകൾ തുടരുകയാണ് . നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്.
വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ വച്ചായിരുന്നു വിവാദ പരാമർശം.
നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്‌കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നൽകി എന്നിങ്ങനെയാണ് സുധാകരൻ പറഞ്ഞത്.
പക്ഷെ അതിനിടയിൽ അനവസരത്തിൽ അനുചിതമായ പരാമർശങ്ങൾ കയറിക്കൂടി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അദ്ദേഹം ആർഎസ്എസുകാരനായിരുന്നു. നെഹ്‌റുവിന്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നു. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.