
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. വനംമന്ത്രിയായ ശേഷം കെ സുധാകരന്‍ നിരന്തരം അഴിമതി നടത്തി. ഇവ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തി, അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ചലനമുണ്ടായില്ല. രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതി. പലരില്‍ നിന്നും കെ സുധാകരന്‍ പണം വാങ്ങി, വിജിലന്‍സിന് പരാതി നല്‍കിയത് 2021 ല്‍. നാളെ മൊഴിയെക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൃത്യമായ കാര്യങ്ങള്‍ പറയും. താന്‍ നഗരസഭാ കൗണ്‍സിലറായിരിക്കെ വന്‍ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും, ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു