കണ്ണൂർ :കണ്ണൂർ ഇത്തവണ കോൺഗ്രസ് പിടിച്ചെടുക്കും എന്നാണ് പുതിയ വിവരം .തിരഞ്ഞെടുപ്പ് തുടക്കത്തിൽ മന്ദഗതിയിൽ നീങ്ങിയ പ്രചാരണം അതിശക്തമായി മുന്നേറുന്നു എന്നതാണ് പ്രവർത്തകരെ ആവേശത്തിലാക്കുന്നത് .മലയോരമേഖലകളിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ സുധാകരനും ജില്ലയിലെ കെപിസിസി നേതാക്കളും കൂടിയാലോചിച്ച് നടത്തിയ നീക്കങ്ങൾ വിജയം കണ്ടിരിക്കയാണ് .
കേരളത്തില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിലും കണ്ണൂർ സുധാകരൻ വിജയിക്കും എന്നാണ് റിപ്പോർട്ട് . യു.ഡി.എഫിന് 13 സീറ്റുകളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് മൂന്ന് സീറ്റുകളില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എല്‍ഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. എന്‍ഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ്: 49 ശതമാനം, എൽഡിഎഫ്: 38 ശതമാനം, എൻഡിഎ: 9 ശതമാം എന്ന രീതിയിലാണ് വോട്ടുനില.
മാത്രമല്ല ശബരിമല വിഷയത്തിൽ അതിശക്തമായ നിലപാട് എടുത്ത സുധാകരനൊപ്പം രാഷ്ട്രീയം മറികടന്നു ഹിന്ദു സമുദായം ഒന്നിച്ചിരിക്കയാണ് .നിലക്കലിൽ കോൺഗ്രസ് നേതാക്കളെ വരെ ഞെട്ടിച്ചുകൊണ്ട് സുധാകരന്റെ നിലപാടുകളും പോലീസ് തേരോട്ടത്തിനു അതിശക്തമായ പ്രതിരോധമായിരുന്നു സുധാകരൻ ഉയർത്തിയിരുന്നത് .കണ്ണൂരിൽ വിശ്വാസികളായ ഒരുപറ്റം സി.പി.എം വോട്ടുകൾ സുധാകരനിലേക്ക് മാറും എന്നുള്ളതും വിലയിരുത്തുന്നു .
മലയോര മേഖലകൾ ആയ കേളകം കൊട്ടിയൂർ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വിഷയം കൂടി പരിഹരിച്ചാൽ വൻ ഭുരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കാനാവും .അത് പ്രാദേശികമായി അവിടുത്തെ വിഷയങ്ങൾ ആണ് . അവ പരിഹരിക്കാൻ സ്ഥലത്തെ എം എൽ എ തന്നെ നേരിട്ട് ഇറങ്ങുന്നു എന്നാണ് വിവരം.കഴിഞ്ഞ തവണയും സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ നീക്കി വോട്ടർമാരെ മുഴുവൻ പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള നീക്കം വിജയം വരിച്ചതിനാൽ സുധാകരൻ ഏകദേശം അമ്പതിനായിരം വോട്ടിനു ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് കണക്കുകൂട്ടൽ .വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയത് കണ്ണൂരിലും വലിയ വിജയ ഘടകം ആയി മാറിയിരിക്കയാണ് .
2014 ലിലും ഹെറാൾഡ് നടത്തിയ സർവേകളിൽ അവസാന നിമിഷത്തെ വോട്ടു ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു .സുധാകരൻ തോൽക്കുമെന്നും അന്ന് ശരിയായ വിലയിരുത്തലിൽ റിപ്പോർട്ട് ചെയ്തതും ഹെറാൾഡ് ആയിരുന്നു .ഇത്തവണയും ഡെയിലി ഇന്ത്യൻ ഹെറാൾഡ് എല്ലാ പാര്ലമെന്റ് മണ്ഡലങ്ങളിലും ഗ്രാസ് റൂട്ട് റിപ്പോർട്ട് പഠിക്കുന്നുണ്ട് .പ്രചാരണത്തിന്റെ പകുതിവരെ എത്തുമ്പോൾ കേരളത്തിൽ യു.ഡിഎഫിനു മുൻതുക്കം തന്നെയാണ് .എന്നാൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട കണ്ണൂർ ഇടുക്കി എന്നിവ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിക്കുന്ന അടിയൊഴുക്കുകൾ നടക്കുമ്പോഴും തൃശൂരും ചാലക്കുടിയും പഴയ അവസ്ഥയിൽ തന്നെയാണ്.അവിടെ കോൺഗ്രസ് മുന്നേറ്റം ഇല്ലാ എന്നതാണ് പ്രാഥമിക വിലയിരുത്തൽ.പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പുതിയ ട്വിസ്റ്റുകൾ പുറത്തുവരുകയും ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു