യുഡിഎഫ് അഭിമാനകരമായ വിജയം ഉറപ്പാക്കി മുന്നോട്ടുപോവുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം :തദ്ദേശ ഭരണത്തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അഭിമാനകരമായ വിജയമുറപ്പാക്കി മന്നോട്ടു പോവുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തലസ്ഥാനത്തു സീറ്റു വിഭജന ചര്‍ച്ചകള്‍ക്കായി നടന്ന യു ഡി എഫ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സീറ്റ് വിഭജന പൂര്‍ണ്ണതൃപ്തിയുണ്ട്.യു.ഡി.എഫിന്റെ സീറ്റ് വിഭജനം ഒമ്പതിനകം പൂര്‍ത്തിയാകും. ചര്‍ച്ചയില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തി യോജിപ്പാണ്. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ പ്രശ്‌നങ്ങളും ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാക്കും.
യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. തിരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്ന് അഭിമാനകരമായ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കളും കേരള കോണ്‍ഗ്രസ് എം നേതാക്കളും ഇന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. നാളെ ചര്‍ച്ച പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top