സ്ത്രീകള്‍ കയറാനിടയായത് ക്രൂരവും പൈശാചികവുമായ നടപടിയാണെന്ന് കെ.സുധാകരന്‍

ശബരിമലയില്‍ സ്ത്രീകള്‍ കയറാനിടയായത് ക്രൂരവും പൈശാചികവുമായ നടപടിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ ഇതിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. യഥാര്‍ത്ഥ ഭക്തകള്‍ ശബരിമലയില്‍ പോകില്ല. ഇവര്‍ ആക്ടിവിസ്റ്റാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവര്‍. മന്ത്രിക്കും ബോര്‍ഡിനും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ കുറിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഐഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാവേണ്ടത്. പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും സുധാകരന്‍ ആരോപിച്ചു.

Top