കണ്ണൂർ :കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സെന്റർ രാഷ്ട്രീയത്തിൽ ഇറങ്ങി കളിക്കാനുള്ള പടപ്പുറപ്പാടിലാണ് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ സുധാകരൻ.കഴിഞ്ഞ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളം നിറഞ്ഞു നിന്ന സുധാകരൻ ഇപ്പോൾ വീണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സെന്റർ ഫോർവേഡ് ഇറങ്ങുന്നത് കാണാൻ കഴിയും അതുമാത്രമല്ല രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐ ‘ഗ്രുപ്പിന്റെ നായക സ്ഥാനവും ഇപ്പോൾ കെ സുധാകരന്റെ കയ്യിൽ ആണ് .
കഴിഞ്ഞദിവസം അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന ‘അധികാര തർക്കം’വന്നപ്പോൾ കേരളം ശ്രദ്ധിക്കുന്ന തരത്തിൽ ‘അത് രമേശ് ചെന്നിത്തല ‘ആയിരിക്കും എന്ന പ്രഖ്യാപനം നടത്തിയത് കെ സുധാകരൻ ആയിരുന്നു.കത്തി നില്‍ക്കുന്ന സ്വർണക്കടത്തു വിഷയത്തിന്റെ പിൻബലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം മിനുക്കാന്‍ കോണ്‍ഗ്രസിൽ ദേശീയ തല ഇടപെടലും ഇപ്പോൾ ഉണ്ടായിരിക്കുന്നു . പുതിയ പദ്ധതികളാണ് സോണിയാ ഗാന്ധിയെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. ഈ വിഷയം കെ സുധാകരനാണ് മുഖ്യമായും ഉന്നയിച്ചത്.
കേരളത്തില്‍ വീണുകിട്ടിയ അവസരമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.സ്വർണക്കടത്തു കേസ് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ഒരു വ്യക്തി ഒരുപക്ഷെ കെ സുധാകരനായിരിക്കും. വേണ്ടി വന്നാല്‍ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് സമരം നടത്തുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തി. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സുധാകരന്‍ ശക്തമായി ഇടപെട്ടത്.
അടുത്ത ഭരണം യുഡിഎഫിന് കിട്ടിയാൽ മുഖ്യമന്ത്രി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രി കെ സുധാകരൻ ആകുമെന്നും ആണെന്നാണ് ഇപ്പോഴത്തെ പ്രചാരണം രമേശ് ചെന്നിത്തലക്കുവേണ്ടി മുൻ നിര സ്‌ട്രൈക്കർ ആയി സുധാകരൻ എത്തുമ്പോൾ എതിർപക്ഷത്തെ ഗോൾവലയിൽ എത്ര ഗോൾ വീഴും എന്നാണു ഉറ്റുനോക്കേണ്ടത് .വിജയം വരിച്ചാൽ സുധാകരനെ ആഭ്യന്തര മന്ത്രി സ്ഥാനം ആണ് ഓഫർ എന്നും രഹസ്യ പ്രചാരണം !..
സൂം ആപ്പ് വഴി സോണിയ ഗാന്ധി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിനിടയിലാണ് കേരളത്തില്‍ ആളിക്കത്തുന്ന സ്വര്‍ണക്കടത്ത് വിവാദം സുധാകരന്‍ അറിയിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രിയേയും കേരള സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇതിന് ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എന്നാൽ എം പി ആയ സുധാകരൻ എങ്ങനെ നിയമസഭയിൽ എത്തും ?കണ്ണൂർ സീറ്റിൽ അടുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കാൻ സാധ്യത കൂടുതലാണ് .ഏറ്റവും കൂടുതൽ സീറ്റ് പിടിച്ചെടുക്കുക എന്ന തീരുമാനം ഉള്ളതിനാൽ വിജയ സാധ്യത വെച്ച് സുധാകരനും മുരളിയും അടക്കമുള്ളവർ മത്സരിക്കും കണ്ണൂരിൽ സീറ്റ് ക്ലൈം ചെയ്യേണ്ടിയിരുന്ന കെ സുരേന്ദ്രൻ നിര്യാതനായി .ഇനി മുന്നിൽ നിൽക്കുന്നത് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ,കെ പ്രമോദും ,പിന്നെ ന്യുനപക്ഷത്തിനെ പേരിൽ കെ എസ് യു വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദും ആണ് .നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥി എന്ന പേരുവീണ പാച്ചേനി ആദ്യം തന്നെ വെട്ടപ്പെടും .പ്രമോദും റഷീദും പിന്നെ സ്ഥാനമോഹികളായ ഒരുപറ്റം ആളുകൾ എത്തുമ്പോൾ വിജയ ഘടകം വെച്ച് സുധാകരൻ തന്നെ മത്സര രംഗത്ത് എത്തും .അതിനു ഐ ഗ്രുപ്പും എ ഗ്രുപ്പും പിന്തുണക്കും .
കേരളത്തില്‍ സോണിയാ ഗാന്ധി ഒരു പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചേക്കും. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഇപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയെ പുറത്താക്കിയ കാര്യമെല്ലാം സുധാകരന്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന ആവശ്യം ദേശീയ നേതൃത്വം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ്. ഹൈക്കമാന്‍ഡ് ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും സോണിയയോട് സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ ഗ്രൂപ്പില്‍ പതിവില്‍ നിന്ന് ശക്തമായി ഈ വിഷയം കത്തിച്ച് പിടിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്കുള്ള ഗോള്‍ഡന്‍ ചാന്‍സായിട്ടാണ് വിലയിരുത്തുന്നത്. ഉമ്മന്‍ചാണ്ടി അല്‍പ്പം മയപ്പെടുത്തിയാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരിച്ചത്. കെസി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരാടാന്‍ നില്‍ക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഇതില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് സുധാകരന്‍ അടക്കമുള്ളവര്‍ കരുതുന്നത്. അടുത്ത മുഖ്യമന്ത്രി ചെന്നിത്തല തന്നെയാണെന്ന് നേരത്തെ സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു.
കേരളത്തില്‍ മുഖ്യമന്ത്രി പോര് കോണ്‍ഗ്രസില്‍ ശക്തമാവുന്നു എന്ന സൂചനയും യോഗം നല്‍കുന്നുണ്ട്. രമേശ് ചെന്നിത്തല ശക്തമായ വെല്ലുവിളിയുമായി മുന്നിലുണ്ട്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളാണ് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചത്. രോഗവ്യാപനം വര്‍ധിക്കുകയാണെന്നും, സമ്പര്‍ക്കം വ്യാപിക്കുകയാണെന്നും എംകെ രാഘവന്‍ എംപി യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പുനപ്പരിശോധിക്കാനും സിപിഎം തയ്യാറാവേണ്ടി വരും.
തുടരും-സുധാകരനെ വെട്ടാൻ ‘ഐ’ ഗ്രുപ്പിലും പടയൊരുക്കം