തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ ഷംസീര്‍ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ 10ന് സംസ്ഥാന നിയമസഭയ്ക്ക് മുന്നില്‍ നാമജപ ഘോഷയാത്ര നടത്തുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാര്‍ഷ്ട്യം മുഹമ്മദ് റിയാസിന് എങ്ങനെ കിട്ടുന്നു? മരുമകന്‍ പറഞ്ഞതാണോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണോ സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘട്ടത്തിലും കോണ്‍ഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.