തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി അറസ്റ്റു വരിച്ചു എങ്കിലും ബിജെപി നേതാവിന്റെ രാഷ്ട്രീയ ഭാവി പരുങ്ങലിൽ .ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ജയിലില്‍ പോകാനും ഭയമില്ലെന്നു പറഞ്ഞ കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ആചാരങ്ങള്‍ ലംഘിച്ച് എന്നത് പുറത്തായി .യഥാർത്ഥ വിശ്വാസികൾ സുരേന്ദ്രനെതിരെ തിരിയുമെന്നത് ബിജെപിയെയും ഭയപ്പെടുത്തുന്നു
ശബരിമലയുമായി ബന്ധപ്പെട്ട് തുടര്‍ന്നു പോരുന്ന ആചാരം അനുസരിച്ച് അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരുവര്‍ഷത്തിനിടെ ശബരിമല സന്ദര്‍ശനം പാടില്ലായെന്നാണ്. എന്നാല്‍ അമ്മ മരിച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് ആചാരസംരക്ഷിക്കാനെന്നു പറഞ്ഞ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്.
2018 ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്ല്യാണി അന്തരിച്ചത്. എന്നാല്‍ നാലുമാസത്തിനുള്ളിലാണ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്. ഇതിനു പുറമേ കഴിഞ്ഞദിവസത്തെ സുരേന്ദ്രന്റെ ശബരിമല സന്ദര്‍ശനം ആചാരപ്രകാരമുള്ള വ്രതാനുഷ്ഠാനത്തോടെയുള്ളതല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആചാരം അനുസരിച്ച് 41 ദിവസത്തെ കര്‍ശന വ്രതാനുഷ്ഠാനത്തോടെയേ ശബരിമലയിലെത്താവൂ. കറുത്ത വസ്ത്രം ധരിക്കണം. എന്നാല്‍ സുരേന്ദ്രന്റെ താടിയും നെടുമ്പാശേരിയിലെ പ്രതിഷേധത്തിനിടയില്‍ അദ്ദേഹം ധരിച്ച വസ്ത്രങ്ങളും ചൂണ്ടിക്കാട്ടി പലരും അദ്ദേഹത്തിന്റെ വ്രതനിഷ്ഠയെ ചോദ്യം ചെയ്യുന്നുണ്ട്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് ഇപ്പോള്‍ വാദിക്കുന്ന കെ. സുരേന്ദ്രന്‍ ഒരുകാലത്ത് ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു രംഗത്തുവന്നയാളാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന അര്‍ത്ഥമില്ല എന്നു പറഞ്ഞാണ് സുരേന്ദ്രന്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്.
‘ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശന സമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നല്‍പ്പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷ ഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്‌ന ചിന്തയില്‍ തന്നെ തെളിയിക്കുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തമായ മാളികപ്പുറത്തിനു അയ്യപ്പന്റെ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതുകൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്?’ എന്നാണ് 2016 സെപ്റ്റംബര്‍ രണ്ടിന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.
ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നിലപാട് മാറ്റിയത്. വിധിയെ അനുകൂലിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഒരു ചെറിയ വിഭാഗം നടത്തിയ പ്രതിഷേധം സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള സുവര്‍ണാവസരമായി കണ്ട് ബി.ജെ.പി ഏറ്റെടുക്കുകയാണുണ്ടായത്.
ഹിന്ദു വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്ത് സമരം ചെയ്യാൻ പോയ സുരേന്ദ്രൻ തന്ന ആചാരലംഘനം നടത്തി എന്നത് അടുത്ത് വരുന്ന തിരെഞ്ഞെടുപ്പിൽ സുരേന്ദ്രനെതിരെ തിരിയും എന്നാണ് ഭയക്കുന്നത് .