തിരുവനന്തപുരം: ഐസ്‌ക്രീം കോസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും പണ്ടേ ഒറ്റക്കെട്ടാണ്. കുഞ്ഞാലിയുടെ കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് മാറിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
വി എസിന് ഇനിയും മനസിലായില്ലെങ്കില്‍ കുഴപ്പം അദ്ദേഹത്തിന് തന്നെയാണെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ച എം കെ ദാമോദരന്‍ തന്നെ പിണറായായുടെ ഉപദേഷ്ടാവായി വന്നപ്പോള്‍ തന്നെ സംഗതി എല്ലാവര്‍ക്കും ബോധ്യമായിരുന്നെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മാറാടും മലബാര്‍ സിമന്റ്സിലും കണ്‍സ്യൂമര്‍ ഫെഡിലും കശുവണ്ടി വികസന കോര്‍പ്പറേഷനിലും ഇതു തന്നയല്ലെ സംഭവിച്ചത്. ചന്ദ്രശേഖരന്‍ കേസിലും ഷുക്കൂര്‍ കേസിലും ഷിബിന്‍ കേസിലും ഈ ഒത്തുതീര്‍പ്പ് തന്നെയല്ലെ നടന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.