കൊച്ചി : ബിജെപി നേതാവ് കെ. സുരേന്ദ്രന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്ന കർശന ഉപാധിയാണ് കോടതി നൽകിയ ജാമ്യ വ്യവസ്ഥ . സന്നിധാനത്ത് അറസ്റ്റിലായ 68 പേർക്കുകൂടി ഇതേ ഉപാധികളോടെ പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 40,000 രൂപ വീതം കെട്ടിവയ്ക്കണം.നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവാന്‍ ശ്രമിച്ചതിനായിരുന്നു സുരേന്ദ്രൻ അറസ്റ്റിലായത് .പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
കരുതല്‍ തടങ്കെലെന്ന് പറഞ്ഞാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ ചിറ്റാര്‍ സ്‌റ്റേഷനിലെത്തിയ ശേഷം പോലീസ് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.നിലയ്ക്കലും ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും ശനിയാഴ്ച്ച രാത്രി മുഴുവന്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ ആശുപത്രിയിലേക്കും പിന്നീട് കോടതിയിലേക്കും കൊണ്ടുപോയത്. പത്തനം തിട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെ കോടതി 14 ദിവസത്തേക്കേ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സുരേന്ദ്രന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ജാമ്യം നല്‍കിയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഉപാധികളോടെ വാദങ്ങള്‍ കേട്ട കോടതി ഉപാധികളോടെ സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന റാന്നിതാലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. 20000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
ഇതിനിടയിയല്‍ സുരേന്ദ്രന് കൂടുതല്‍ കുരുക്കായി കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി വാറണ്ട് അയച്ചിരുന്നു. സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് അയച്ചത്. പുറത്തിറങ്ങാന്‍ കഴിയില്ല നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂര്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. വാറണ്ടില്‍ ജാമ്യം ലഭിച്ചാലെ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയു.
അതേസമയം, വിവാദപ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്നു സന്നിധാനത്തു സംഘര്‍ഷങ്ങളുണ്ടായെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. എന്നാൽ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു ശ്രീധരന്‍പിള്ളയുടെ വാദം.
ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കും പൊലീസ് നിയന്ത്രണങ്ങള്‍ക്കുമെതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും പേരുടെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും.