കോഴിക്കോട്: കെ വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതാവിന്റെ വീട്ടിലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ആരോപിച്ചു. ഒളിപ്പിച്ചവരെയും പിടികൂടാന്‍ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതി ഒളിവില്‍ പോയത് പൊലീസിന്റെയും സിപിഎമ്മിന്റെയും ഒത്താശയോട് കൂടിയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. വിദ്യയെ ഒളിപ്പിച്ചതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഒളിപ്പിച്ച ആളെ മാത്രം പോലീസ് പിടികൂടുന്നില്ല. ഇത് ആരെന്നു പോലും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറാകുന്നില്ല. പ്രതിയെ ഒളിപ്പിച്ചതും കുറ്റകരമാണ്. ഇവരെയും അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.