കറാച്ചി: രാജ്യത്തെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാനെ കറാച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയുണ്ടായി.
ഏറെ ശ്രദ്ധ നേടിയ ബജ്റംഗി ഭായ്ജാന്‍, ഫാന്റം എന്നീ സിനിമകളുടെ സംവിധായകനാണ് കബീര്‍. ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കബീര്‍ ഖാന്‍. പ്രതിഷേധക്കാര്‍ ഇന്ത്യ വിരുദ്ധ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനെതിരെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കബീര്‍ സിനിമയെടുക്കുന്നില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
കബീര്‍ ഖാന്റെ അവാസനത്തെ ചിത്രമായ ഫാന്റം പാകിസ്താനില്‍ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്നപേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 26-11 മുംബൈ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ എത്തുന്നതും മുഖ്യ സുത്രധാരനായ നേതാവിനെ ആക്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.