വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; ഇവരുടെ അനധികൃത പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കടകംപള്ളി

kadakampally_surendran

തിരുവനന്തപുരം: ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ആര്‍എസ്എസ് നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള കര്‍ശന ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു കടംകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ചു നിരവധി പരാതികളാണു വരുന്നതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യത്തില്‍ പൊതുസമൂഹത്തില്‍ വലിയ ആശങ്കകളുണ്ട്. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നതു വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികളുണ്ടാകും. ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട കര്‍ശന ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്.

ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.

Top