ബൈക്കില്‍ സഞ്ചരിക്കവെ ഒന്നര കിലോമീറ്റര്‍ താണ്ടി ജിനുവിനെ മരണം കീഴടക്കി!

kollam-fire

കൊല്ലം: പരവൂര്‍ ക്ഷേത്ര വെടിക്കെട്ട് അപകടത്തില്‍ തീ പറയും വേഗത്തിലാണ് ആളിപടര്‍ന്നത്. ഒന്നര കിലോമീറ്റര്‍ അകലെ മിനിട്ടുകള്‍ക്കകമാണ് തീ പടര്‍ന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ജിനു എന്ന ചെറുപ്പക്കാരനെ മരണം തേടിയെത്തിയത്. ഇത്രയും ദൂരം തീ പടര്‍ന്നു പിടിച്ചിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നു.

കമ്പം കണ്ടശേഷം ജിനുവും സുഹൃത്തും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനത്തെ തുടര്‍ന്ന് തെറിച്ച കോണ്‍ക്രീറ്റ് ബിം ഇവര്‍ക്ക് മുകളിലേക്ക് പതിച്ചത്.
ക്ഷേത്രത്തില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ എത്തിയിരുന്നു അകടം. ഈ സമയത്താണ് സഫോടനത്തെ തുടര്‍ന്ന് തെറിച്ച കോണ്‍ക്രീറ്റ് ഭാഗം ഇവര്‍ക്ക് മുകളില്‍ പതിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയിരംതെങ്ങ് സ്വദേശി ജിനുവാണ് കോണ്‍ക്രീറ്റ് തെറിച്ചുവീണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് പ്രകാശ് അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

വെടിക്കെട്ടിന് എത്തിച്ചതില്‍ 90 ശതമാനത്തോളം പടക്കങ്ങള്‍ പൊട്ടീത്തീര്‍ന്നപ്പോഴാണ് കമ്പപ്പുരയ്ക്ക് തീ പിടിച്ച് അപകടം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ വളരെ ദൂരെവരെ തെറിച്ചിരുന്നു. യുവാവിന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു കോണ്‍ക്രീറ്റ് ബീമായിരുന്നു.

Top