വാറ്റുചാരായ റെയ്ഡിനുപോയ എസ് ഐയെ വാറ്റുകാരന്റെ പട്ടി ഓടിച്ചിട്ട് കടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു പട്ടികടി കൊണ്ട എസ് ഐ ആശുപത്രിയില്‍

തിരുവനന്തപുരം; വാറ്റു ചാരായ റെയ്ഡിനു പോയ എസ് ഐ പിടിച്ച പുലിവാല് നോക്കണേ…വാറ്റുകാരനെ കിട്ടിയുമില്ല വാറ്റുകാരന്റെ പട്ടിയുടെ കടിയും വാങ്ങേണ്ടി വന്നു.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ സുമേഷ് ലാലാണ് ഈ ഹതഭാഗ്യന്‍. ചൊവ്വാഴ്ച്ച രാവിലെ ചിതറ കല്ലുവെട്ടാന്‍ കുഴിയിലാണ് സംഭവം ചരുവിള പുത്തന്‍ വീട്ടില്‍ സജീവ് ചാരായം വാറ്റുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടര്‍ന്നാണ് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തിയത്. പോലീസുകാര്‍ വീടിനുള്ളില്‍ പരിശോധന നടത്തുന്നതിനിടെ മുറ്റത്ത് നിന്ന എസ് ഐയെ പട്ടി ആക്രമിക്കുകയായിരുന്നു. പട്ടി പാഞ്ഞടുത്തതോടെ എസ് ഐ ജീവനുകൊണ്ടോടിയെങ്കിലും ഓടിച്ചിട് കടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കടിയുടെ ആഘാതത്തില്‍ കാലില്‍ ആഴത്തില്‍ മുറിവേറ്റ എസ് ഐ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചികിത്സതേടി. പോലീസിന്റെ വരവറിഞ്ഞ് വാറ്റുകാരന്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.

ഇതിനിടെ പട്ടിയെ അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസുകാര്‍ പറഞ്ഞു.വാറ്റുകാരന്റെ വീട്ടില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ കിട്ടിയില്ലെങ്കിലും രണ്ട് കുപ്പി വാറ്റെങ്കിലും കിട്ടിയ തൃപ്തിയിലാണ് പോലീസ് സംഘം മടങ്ങിയത്.

Top