ഇടതുമുന്നണി 80മുതല്‍ 81 സീറ്റുവരെ നേടുമെന്ന് കൈരളി പീപ്പിള്‍ സര്‍വ്വേ ഫലം; എന്‍ഡിഎ 3 സീറ്റ് നേടും

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി തന്നെ അധികാരത്തിലെത്തുമെന്ന് കൈരളി പീപ്പിള്‍ സര്‍വ്വേ ഫലം.

81 മുതല്‍ 89 സീറ്റ് വരെ സീറ്റുകള്‍ നേടിയാകും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുക എന്നാണ് കൈരളി പീപ്പിള്‍ ചാനല്‍ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് രണ്ടാംഘട്ട അഭിപ്രായ സര്‍വേ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫിന് 51 മുതല്‍ 59 സീറ്റ് കിട്ടാമെന്നും സര്‍വേ സൂചന നല്‍കുന്നു. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. വടക്കന്‍ മലബാറിലെ എല്‍ഡിഎഫ് തരംഗമാണ് ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് സര്‍വേയില്‍ വ്യക്തമായ വിവരം. അതേസമയം മധ്യകേരളത്തില്‍ യുഡിഎഫ് പരമ്പരാഗതമായി ശക്തി ആവര്‍ത്തിക്കുമെന്നും സൂചിപ്പിക്കുന്നു.
മലബാറിലെ അറുപതു സീറ്റുകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സൃഷ്ടിക്കുക. 37 മുതല്‍ 40 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫിന് 20 മുതല്‍ 23 വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കാതിരിക്കുകയോ ഒരു സീറ്റ് ലഭിക്കുകയോ ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലബാറില്‍ എല്‍ഡിഎഫിന് 28 സീറ്റാണുണ്ടായിരുന്നത്. 32 സീറ്റ് യുഡിഎഫ് നേടിയിരുന്നു. എന്‍ഡിഎക്കു സീറ്റ് ലഭിക്കുകയാണെങ്കില്‍ മഞ്ചേശ്വരത്താണ് നേരിയ സാധ്യതയുള്ളത്.

മധ്യകേരളത്തില്‍ 41 സീറ്റില്‍ 18 മുതല്‍ 21 വരെ സീറ്റാണ് എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യതയുള്ളത്. യുഡിഎഫിന് ഇരുപതു മുതല്‍ ഇരുപത്തിമൂന്നു വരെ കിട്ടാം. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റാണ് എല്‍ഡിഎഫിനുള്ളത്. 26 എണ്ണം യുഡിഎഫിനായിരുന്നു. തെക്കന്‍ കേരളത്തിലെ 39 സീറ്റുകളില്‍ 25 മുതല്‍ 27 വരെ സീറ്റുകളില്‍ ഇടതുപക്ഷം വെന്നിക്കൊടി പാറിക്കും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റുകള്‍ വരെയായിരിക്കും ലഭിക്കാന്‍ സാധ്യത. ബിജെപിക്ക് പൂജ്യം മുതല്‍ രണ്ടു വരെ സീറ്റ് കിട്ടിയേക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 25 സീറ്റും യുഡിഎഫിന് 14 സീറ്റുമായിരുന്നു ലഭിച്ചത്.

വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 42.7 ശതമാനം ലഭിക്കും. യുഡിഎഫിന് 37.1 ശതമാനം വോട്ടിനാണ് സാധ്യതയുള്ളത്. എന്‍ഡിഎ 18.3 ശതമാനം വോട്ടുവരെ നേടിയേക്കാം. മറ്റുള്ളവര്‍ക്കെല്ലാം കൂടി 1.9 ശതമാനം വോട്ട് കിട്ടിയേക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 45.84 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. യുഡിഎഫിന് 46.03 ശതമാനവും ബിജെപിക്ക് 6.06 ശതമാനം വോട്ടുമായിരിക്കും വിഹിതമായി ലഭിച്ചേക്കുക.
നിലവില്‍ പുറത്തുവന്ന സര്‍വേകളെല്ലാം തന്നെ എല്‍ഡിഎഫ് ഭരണമാണ് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് പാര്‍ട്ടി രംഗത്തെത്തിയെങ്കിലും അത് സിപിഐ(എം) വോ്ടുകളില്‍ വിള്ളലുണ്ടാക്കില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയിലെ വിശദാംശങ്ങള്‍ ചുവടെ.

Top