കൈരളി ചാനലിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്ന് സൂചന; കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടിയ്ക്ക് ശുപാര്‍ഷ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വാര്‍ത്താ ചാനലുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്ന കൈരളി ചാനലിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്ന് സൂചന. കെരളിക്കെതിരെ ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കൈരളി ചാനലിലെ ന്യൂസ് ആന്റ് വ്യൂസ് എന്ന വാര്‍ത്താ ചര്‍ച്ചയാണ് നടപടിക്കിടയാക്കിയത്. ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം പരിപാടിയില്‍ പങ്കെടുത്ത വ്യക്തി നടത്തിയെന്ന പരാതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ലെ പരിപാടിക്കെതിരെ ബി ജെ പി പ്രവര്‍ത്തകനാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് രേഖാമൂലം പരാതി നല്‍കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ദേവദാസ് എന്ന വ്യക്തി ഇത്രയും വിഡ്ഢിയായ ഒരു പ്രധാനമന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കണ്ണൂര്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ പ്രധാനമന്ത്രിയെ ജനങ്ങള്‍ തല്ലുമെന്നും പറഞ്ഞിരുന്നു’ ഈ പരാമര്‍ശമാണ് കൈരളി ചാനലിന് പണികിട്ടുന്ന തരത്തിലേയ്ക്ക് മാറിയത്. പ്രോഗ്രാം കോഡ് ലംഘിച്ചുവെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൈരളിയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും തുടര്‍ന്ന് കടുത്ത നടപടികളും ഉണ്ടാകുമെന്നാണ് സൂചന

Top