ഫോണ്‍ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ വാങ്ങി; പ്രതി പെട്ടെന്ന് ബൈക്കോടിച്ച് പോയി; യുവാവ് പിടിയില്‍; സംഭവം കോഴിക്കോട് കാക്കൂര്‍ പാലത്തിന് സമീപം

കോഴിക്കോട്: ഫോണ്‍ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ വാങ്ങി ബൈക്കില്‍ കടന്നയാള്‍ പിടിയില്‍. കുറ്റ്യാടി കടിയങ്ങാട് സ്വദേശി മേമണ്ണില്‍ മീത്തല്‍ അരുണ്‍ ലാല്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാക്കൂര്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം.

ബൈക്കിലെത്തിയ ഇയാള്‍ രാജസ്ഥാന്‍ സ്വദേശിയായ സോനു ജാദവിനോട് ഫോണ്‍ ചെയ്യാനായി മൊബൈല്‍ ആവശ്യപ്പെടുകയായിരുന്നു. സോനു ജാദവ് ഫോണ്‍ നല്‍കി. ഫോണ്‍ ചെയ്യുകയാണെന്ന വ്യാജേന ബൈക്കില്‍ ഇരുന്ന പ്രതി പെട്ടെന്ന് ബൈക്കോടിച്ച് പോകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂര്‍ പി.സി പാലത്ത് വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതി പിടിയിലായത്. ഫോണ്‍ ഇയാള്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ വിറ്റിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top