കൊച്ചി:വിവാഹജീവിതത്തിലെ ഏറ്റവും പ്രഹധാനമായതാണ് ലൈംഗികത . തൃപ്തിപെടുത്താത്ത ലൈംഗികത ദാമ്പത്തിക ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. ലൈംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാത്ത നിരവധി ഭാര്യമാര്‍ ഉണ്ടെന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.
ലംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാര്‍ ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മൈഗ്രൈന്‍ തലവേദന നിരന്തരം കേള്‍ക്കുന്ന പരാതിയാണ്.. അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ അത് സ്ത്രീയുടെ അന്തസ്സിനു യോജിക്കില്ല എന്നൊരു വിശ്വാസം ആണിനും പെണ്ണിനും ഉണ്ട്.. അതിന്റെതായ പിരിമുറുക്കങ്ങള്‍ ആണ് തനിക്കെന്നും, കൗണ്‍സലിംഗ് സമയത്തു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇന്ന് സ്ത്രീകള്‍ക്കുണ്ട് എന്നത് വലിയ കാര്യമാണ്.- കല ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇത് whtsaap വഴി എനിക്കു കിട്ടിയതാണ്.. വാര്‍ത്ത സത്യമോ എന്തോ..
സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ കുറിച്ചും അത് നിഷേധിക്കുമ്പോള്‍ അവള്‍ക്കു ഉണ്ടാകുന്ന മാനസിക സങ്കര്ഷത്തെ കുറിച്ചും, മനഃശാസ്ത്രജ്ഞ ആയ ഞാന്‍ എഴുതിയാലും കല്ലേറ് ഉറപ്പാണ്.. എന്റെ തൊഴില്‍ എന്തെന്ന് അവിടെ നോക്കില്ല.. എന്റെ വ്യക്തിപരമായ കാര്യമായി അതിനെ മാറ്റിമറിക്കാനാണ് കൂടുതല്‍ താല്പര്യം തോന്നുക.. എന്നാലും പറഞ്ഞോട്ടെ..
വാര്‍ത്തയില്‍ കണ്ട പോലത്തെ നീക്കങ്ങള്‍ കേരളത്തിലെ സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കേണ്ട ഈ നൂറ്റാണ്ടിലൊന്നും. പക്ഷെ,( ORGASM )ലൈംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാര്‍ ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മൈഗ്രൈന്‍ തലവേദന നിരന്തരം കേള്‍ക്കുന്ന പരാതിയാണ്.. അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ അത് സ്ത്രീയുടെ അന്തസ്സിനു യോജിക്കില്ല എന്നൊരു വിശ്വാസം ആണിനും പെണ്ണിനും ഉണ്ട്.. അതിന്റെതായ പിരിമുറുക്കങ്ങള്‍ ആണ് തനിക്കെന്നും, കൗണ്‍സലിംഗ് സമയത്തു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇന്ന് സ്ത്രീകള്‍ക്കുണ്ട് എന്നത് വലിയ കാര്യമാണ്.. തലച്ചോറ് കത്തിപ്പിടിയ്ക്കുന്ന പോലെ എന്നാണ് ഒരു സ്ത്രീ ആ അവസ്ഥയെ പറ്റി പറഞ്ഞത്…
Oneway ട്രാഫിക് പോലെയാണ് ദാമ്പത്യത്തിലെ ലൈംഗികത എന്ന് പരാതി കൂടുതലാണ്.. രതിമൂര്‍ച്ച എന്തെന്ന് വര്ഷങ്ങളായി അറിയാതെ, അങ്ങനെ തന്നെ ജീവിതം മുന്നോട്ട് പോകുന്ന പെണ്ണിന് ലൈംഗിക വിരക്തി വന്നാലത് അതിശയം ഇല്ല.. സ്ത്രീയെ എത്രമാത്രം അധിക്ഷേപിച്ചു ആക്ഷേപം പറയുന്നുവോ, അവരെ വാഴ്ത്തുന്ന ഒരു സമൂഹം നമുക്കിടയില്‍ ഉള്ളടുത്തോളം, സ്ത്രീയുടെ ശരീരത്തിന്റെ, അവളുടെ മനസ്സിന്റെ മുഖ്യമായ ഒരു പ്രശ്‌നമായി ഒരിക്കലും ലൈംഗികതയെ കാണാന്‍ കപടസദാചാരവാദികള്‍ തയ്യാറാകില്ല… അവള്‍ ജീന്‍സ് ഇടുന്നത് ആണല്ലോ ആദ്യത്തെ പ്രശ്‌നം.. ഇനി അത് കൊണ്ടാണ് sex ആസ്വദിക്കാന്‍ കഴിയാത്തത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായ്..
ആഹാരം പോലെ, വെള്ളം പോലെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യമാണ് രതിയും.. ആണിനും പെണ്ണിനും… ലൈംഗികതയില്‍, സ്ത്രീയുടെ മനസ്സ് പലതരത്തില്‍ ആണ്.. ഒരുവള്‍, അവള്‍ക്കു sex എന്നാല്‍ പ്രണയവും സ്‌നേഹവും ആണ്.. അവള്‍ സ്‌നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു നില്‍ക്കുക ആണെങ്കില്‍, അവളുടെ പുരുഷന്റെ സന്തോഷവും സംതൃപ്തിയും മാത്രമേ നോക്കു.. അതാണവളുടെ ഓര്‍ഗാസം… അവളുടെ ജന്മം അവിടെ സഫലം.. അവള്‍ക്കു രതിമൂര്‍ച്ച അവന്റെ വിയര്‍പ്പില്‍ ഉമ്മ കൊടുത്തു കിടക്കുന്നതാണ്.. ആ നെഞ്ചില്‍ കൈതലം ചേര്‍ത്ത് വെയ്ക്കുന്ന നിമിഷങ്ങളാണ് സ്വര്‍ഗ്ഗം… അവനൊന്നു ചേര്‍ത്ത് പിടിച്ചു നെറുകയില്‍ ഉമ്മ തരുന്നതാണ് പുണ്യം.. എന്റെ പെണ്ണേ, ഞാനുണ്ട് നിന്റെ ഒപ്പം.. ഞാനില്ലേ കൂടെ എന്ന് പറയുന്ന നിമിഷമാണ് അവള്‍ക്കു എല്ലാമെല്ലാം. ..
അടുത്തവള്‍, അവള്‍ നിശ്ശബ്ദയാകും, അനുസരണശീല ഉള്ളവളാകും, എന്ന് വെച്ചു അവള്‍ മനസ്സ് കൊണ്ട് പൊറുക്കുന്നവള്‍ ആകില്ല.. അവള്‍ക്കു നിഷേധിക്കുന്ന വലിയ സുഖത്തെ അവള്‍ പകയോടെ മനസ്സില്‍ കുറിക്കും.. എന്നിട്ട് സംതൃപ്തി അഭിനയിച്ചു ആ നിമിഷം കടന്ന് പോകും.. പുറമേ യാതൊരു. പരാതിയും പരിഭവവും ഇല്ലാതെ മനസ്സ് കൊണ്ട് അകലം പാലിച്ചു സമൂഹത്തിനു വേണ്ടി പതിവ്രത ആയി അവനൊപ്പം നില്‍ക്കും.. അഭിനയം എന്ന കല വശത്താക്കിയവള്‍.. ഇരുണ്ട നൈരാശ്യപൂര്‍ണ്ണമായ തടവറയില്‍ നിന്നും പെട്ടൊന്നൊരുനാള്‍ അവള്‍ സ്വയം ചങ്ങല പൊട്ടിച്ചെറിയും.. ചുരുക്കം ചിലരെങ്കിലും വിഭ്രാന്തിയി തടസ്സമായി നില്‍ക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ കൊന്നു കളയും.. എത്രയോ കേസുകള്‍ അങ്ങനെ കാണുന്നില്ലേ? ഇനി ഒരു കൂട്ടര്‍ ഉണ്ട്.. ഒഴുക്കിനൊത്ത് പോകുന്നവര്‍.. കൊടുക്കാനുമില്ല, നേടാനുമില്ല… എല്ലാം ഒരു യന്ത്രികത.. പച്ചയായ മനസ്സിന്റെ അവസ്ഥയില്‍ ഏത് സ്ത്രീയാണ് കുലസ്ത്രീ, ആരാണ് ഫെമിനിച്ചി എന്ന് തിരിച്ചറിയാനുള്ള കഴിവ് ഒരു കൊലകൊമ്പനും ഇല്ല…