സ്ത്രീകളുടെ രതിമൂര്‍ച്ഛ പകര്‍ത്താന്‍ ആഗ്രഹിച്ച ഫോട്ടോഗ്രാഫര്‍; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് തടസ്സങ്ങളെ മറികടന്ന്

ക്ഷണികമായ പല വികാരങ്ങളും നിമിഷ പകര്‍ത്തി എടുക്കുന്നവരാണ് ഫോട്ടോഗ്രാഫര്‍മാര്‍. അപൂര്‍വ്വമായ നിമിഷങ്ങള്‍ക്കായി അവര്‍ തേടി അലയാറുമുണ്ട്. അത്തരത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം പകര്‍ത്തപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ് ആല്‍ബര്‍ട്ട് പോസെജ് എന്ന ഫോട്ടോഗ്രാഫറും ശ്രമിച്ചത്. 10 വര്‍ഷമായി ഇദ്ദേഹം ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ രതിമൂര്‍ച്ഛ പകര്‍ത്തുക എന്നതായിരുന്നു ആല്‍ബര്‍ട്ടിന്റെ ആഗ്രഹം.

ഇങ്ങനെയൊരു ആഗ്രഹം ആല്‍ബര്‍ട്ടിലുണ്ടാകാന്‍ ഒരു കാരണമുണ്ട്. ഒരിക്കല്‍ ആല്‍ബര്‍ട്ട് സത്രീകളുടെ രതിമൂര്‍ച്ഛയെ കുറിച്ച് ഒരു സ്വപ്നം കണ്ടു. അന്ന് തീരുമാനിച്ചതാണ് അതിനെ കുറിച്ച് ഒരു ഫോട്ടോപരമ്പര ചെയ്യാം എന്ന്. ആദ്യമൊക്കെ ഇങ്ങനെയൊരു പരമ്പര തയ്യാറാക്കുക അസാധ്യമെന്നായിരുന്നു ആല്‍ബര്‍ട്ട് കരുതിയിരുന്നത്. മോഡലുകളെ കണ്ടെത്തുന്നത് എളുപ്പമല്ല എന്നത് തന്നെ പ്രധാന കാരണം. തനിക്കറിയാവുന്ന എല്ലാ സ്ത്രീകള്‍ക്കും ആല്‍ബര്‍ട്ട് തന്റെ പദ്ധതിയെ കുറിച്ച് എഴുതി. മിക്ക മറുപടികളും രണ്ട് തരത്തിലായിരുന്നു: ചിലര്‍ മറുപടി ഇങ്ങനെ നല്‍കി- ”എനിക്ക് അത്രയ്ക്കുള്ള ധൈര്യമില്ല”, മറ്റ് ചിലര്‍ മറുപടിയെ നല്‍കിയില്ല. ഒടുവില്‍ 20 പേരെ കിട്ടി. പക്ഷെ ഇത് അഭിനയമായിരിക്കില്ലെന്ന് പറഞ്ഞതോടെ ചിലര്‍ ഒഴിവാക്കി പോയി. ചിലരാകട്ടെ ഷൂട്ടിംഗിനിടയില്‍ ഒട്ടും ശാന്തരാകാത്തത് കാരണം പദ്ധതി ഒഴിവാക്കി. ഒടുവില്‍ 15 പേര്‍ ബാക്കിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഫോട്ടോപ്രൊജക്ടിലുടനീളം പങ്കെടുത്ത എല്ലാ മോഡലുകളും യഥാര്‍ത്ഥ രതിമൂര്‍ച്ഛ അനുഭവിക്കുന്നതാണ് ഫോട്ടോയില്‍ പകര്‍ത്തിയിട്ടുള്ളത്. താന്‍ നില്‍ക്കുന്നത് കാരണം മോഡലുകള്‍ക്ക് പിരിമുറുക്കം അനുഭവപ്പെടുന്നത് കുറയ്ക്കുന്നതിനായി ടൈംലാപ്സ് ഫോട്ടോഗ്രാഫിയാണ് ചെയ്തതെന്ന് ആല്‍ബര്‍ട്ട് പറയുന്നു.

ഈ സമയം ആല്‍ബര്‍ട്ട് അവിടെ നിന്ന് മാറിനില്‍ക്കും. മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും ആല്‍ബര്‍ട്ട് പറഞ്ഞു. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ആല്‍ബര്‍ട്ടിന് അവിടെ നിന്ന് തന്നെ ഫോട്ടോ പകര്‍ത്താന്‍ സാധിച്ചു. സ്ഥിരം കാണുന്ന കാഴ്ചകളോ, അഭിനയമോ ആയിരുന്നില്ല താന്‍ ഈ ചിത്രങ്ങളിലൂടെ ഉദ്ദേശിച്ചതെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത് എങ്ങനെയാണോ അതായിരുന്നു ചിത്രങ്ങളിലൂടെ പകര്‍ത്താന്‍ ശ്രമിച്ചതെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: പോസെജ്.കോം

Top