ഇസ്‌ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിനെ കുടുംബം കണ്ടു. അമ്മയും ഭാര്യയും കുൽഭൂഷണുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിന്‍റെയും ഇന്ത്യൻ വിദേശമന്ത്രാലയത്തിന്‍റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യയും അമ്മയും ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും.
കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു. നാലു ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തെ കാണാൻ പാക്കിസ്ഥാന്‍ വീസ അനുവദിച്ചത്. നവംബർ 10ന് കുൽഭൂഷണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുൽഭൂഷണ് സാധാരണ തടവുകാർക്ക് നൽകുന്ന അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.
ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ചാരനാണെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക്കിസ്ഥാന്‍ പട്ടാളകോടതി വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയുടെ അപ്പീലിനെത്തുടര്‍ന്ന് രാജ്യാന്തര കോടതി വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തിവരികയായിരുന്നെന്നും അദ്ദേഹത്തെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടു പോയെന്നുമാണ് ഇന്ത്യ ഉന്നയിക്കുന്നത്.