വധശിക്ഷയില്‍ നിന്ന് പിന്മാറണം..കുൽഭൂഷൻ ജാദവ്​ ദയാഹരജി നൽകി

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവ് ദയാഹരജി സമർപ്പിച്ചുവെന്ന് പാക് സൈനിക മേധാവി. ജനറൽ ഖമർ ജാദവ് ബജ്വ മുമ്പാകെയാണ് ദയാഹരജി സമർപ്പിച്ചരിക്കുന്നത്. വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് ഉന്നതെ സൈനിക കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. അതിന് പിന്നാലെയാണ് കുല്‍ഭൂഷണ്‍ സൈനിക മേധാവിയെ സമീപിക്കുന്നത്. ചാരവൃത്തിയിലും ഭീകരപ്രവര്‍ത്തനത്തിലും തനിക്ക് പങ്കുള്ളതായി കുല്‍ഭൂഷണ്‍ ദയാഹര്‍ജിയില്‍ പറഞ്ഞതായും പാക് സൈനിക വിഭാഗം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുൽഭൂഷൻ കുറ്റം സമ്മതിക്കുന്ന വീഡിയോയും പാകിസ്താൻ പുറത്ത് വിട്ടിട്ടുണ്ട്. 2017 ഏപ്രിലിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദയാഹരജിയിൽ താൻ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിൽ കുൽഭൂഷൻ ഖേദം പ്രകടിപ്പിച്ചുവെന്നാണ് പാക് സൈനിക മേധാവിയുടെ അവകാശവാദം.നിലവിൽ നൽകിയിരിക്കുന്ന ദയാഹരജി നിരസിച്ചാലും പാക് പ്രസിഡൻറിന് മുമ്പാകെ ഒരിക്കൽ കൂടി ഹരജി സമർപ്പിക്കാൻ കുൽഭൂഷന് സാധിക്കും.പാകിസ്താനെതിരായ പ്രവര്‍ത്തിയില്‍ മാപ്പു ചോദിക്കുകയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാകിസ്താനെതിരായി ചാരപ്രവര്‍ത്തിയും ഭീകരപ്രവര്‍ത്തനങ്ങളും ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

Top