കുല്‍ഭൂഷണ്‍ ജാദവിനെക്കാണാന്‍ ഭാര്യയ്ക്ക് അനുമതി; പാകിസ്ഥാനില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പാക് മന്ത്രാലയം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് ഭാര്യയെ കാണാന്‍ പാക് സര്‍ക്കാറിന്റെ അനുമതി. മാനുഷിക പരിഗണയുടെ പേരിലാണ് അനുമതിയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാനില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം പ്രസ്ഥാവനയില്‍ അറിയിച്ചു.

ഇതാദ്യമായാണ് കുല്‍ഭൂഷണിന്റെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. നേരത്തെ ജാദവിന്റെ മാതാവ് മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കുല്‍ഭൂഷണ്‍ പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരവൃത്തിയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പേരില്‍ ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചിരുന്നു.

Top