പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം: പിണറായി വിജയന്‍ സര്‍ക്കാരിനെ ഗ്രേറ്റ് സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍.

തിരുവനന്തപുരം: കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച പിന്തുണയുടെ പാതി ലഭിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ മുന്നേറുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുമായുള്ള കൂടിക്കാഴ്ചയിലാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്.കമല്‍ഹാസനെ പോലുള്ള സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലപാടുകള്‍ എന്നും പൊതുവേദിയില്‍ തന്നെ തുറന്നുപറയുന്ന കമല്‍ഹാസന്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് കമല്‍ നടത്തിയിട്ടുള്ളത്. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് അദ്ദേഹത്തിന്റെ ആഹ്വാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും പിണറായി വിജയനുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമല്‍ പറഞ്ഞു. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.kamal-haasan-pinarayi.jpg.image.784.410

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയും തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ചും കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി വര്‍ഷങ്ങളായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന സകലകലാവല്ലഭന്‍ കമലഹാസന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് അദ്ദേഹത്തോടൊപ്പമുള്ള ഒരു ഓണക്കാലം. അതിനായി കഴിഞ്ഞവര്‍ഷം കമല്‍ഹാസന്‍ തിരുവനന്തപുരത്ത് എത്താന്‍ ശ്രമിച്ചെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അതിന് തടസമായി. അതുകൊണ്ട് തന്നെ ഇക്കുറി മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചപ്പോള്‍ കമലഹാസന്‍ ഏറെ സന്തോഷവാനാവുകയായിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയ കമല്‍ഹാസന് ഊഷ്മള വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. കസവ് മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനായി ഹോട്ടലില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് യാത്ര പുറപ്പെട്ട ഉലകനായകന്‍ പുറത്ത്, തന്നെ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് തന്റെ ആഗമനോദ്ദേശം മറച്ചുവച്ചില്ല.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനൊപ്പം ക്ലിഫ് ഹൗസിലെത്തിയ കമല്‍ഹാസനെ മുഖ്യമന്ത്രിയും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു. പിന്നെ 15 മിനിട്ട് അടച്ചിട്ട മുറിയില്‍ കമലഹാസനും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ചര്‍ച്ചയില്‍ പങ്കെടുത്തു.തമിഴ് സിനിമയിലെ മറ്റൊരു താരമുഖം രജനീകാന്തിന്റെ രാഷ്ടീയ പ്രവേശന ചര്‍ച്ചകളും ചൂടേറുന്ന നേരത്താണ് കമല്‍ ഹാസന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. കരുണാനിധിക്കു ശേഷം പ്രസ്താവനകളില്‍ തമിഴ്‌സാഹിത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരാള്‍ എന്ന നിലയിലും തമിഴ് ജനത കമലഹാസനെ നോക്കിക്കാണുന്നുണ്ട്.

Top