ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തിയ കനക ദുർഗ്ഗ ബിബിസിയുടെ തമിഴ് പതിപ്പിന് നൽകിയ ഒരു ഇൻ്റർവ്യൂ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിലെ കനക ദുർഗ്ഗയുടെ കരച്ചിൽ കണ്ട് നിർവൃതിയ അടയുകയാണ് നാമജപ മഹാജനം. എന്നാൽ അതിനൊരു മറുവശമുണ്ടെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്.
കരച്ചിലും ചിരിയുമൊക്കെ സാധാരണ മനുഷ്യരുടെ സ്വാഭാവിക വികാരമാണ്. അകറ്റി നിർത്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് ഇടറിപ്പോയ ഒരമ്മയുടെ കണ്ണീരിനെ അയ്യപ്പന്റെ വിജയമെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങളുടെ മനസ് എന്ത് ക്രൂരമാണ്. അതിനെയൊക്കെ എടുത്ത് കുപ്പത്തൊട്ടിയിലിടേണ്ട സമയം കഴിഞ്ഞു. ഇതൊക്കെയാണ് ഭക്തിയെങ്കിൽ ഭക്തി തന്നെ ക്രൂരമായൊരു ഇടപാടാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. കൂടാതെ കനക ദുർഗ്ഗ ഇതെക്കുറിച്ച് പറഞ്ഞ വാദങ്ങളും ഇപ്പോൾ വൈറലായിരിക്കുകയാണ്.
കനക ദുർഗ്ഗയുടെ വാക്കുകൾ ഇങ്ങനെ:-
ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങൾ തുല്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റ അവകാശമാണ് .ആ നിലക്ക് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിൻ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാൻ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതിൽ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്ത്ക്കളെ …
ശബരിമല ദർശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീർത്തിപ്പെടുത്താനും RSS ഉം BJP ക്കാരും ഒരു വർഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ നിങ്ങൾ നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്ത് ക്കളെ നിങ്ങൾ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളർന്നു പോകുന്നതല്ല എന്റ നിലപാടുകൾ. കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടിൽ നിലയുറച്ചതാണ്. നിങ്ങൾക്കത് പിഴുതെറിയാനാവില്ല .
ആചാര സംരക്ഷണമെന്ന പേരിൽ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളിൽ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേ സമയം ക്ഷേത്ര ദർശനം നടത്താൻ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങൾക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയ്യിലുള്ളത്. നിങ്ങൾക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേൽപ്പിച്ചത്.
ഇന്ന് ഞാൻ ഇതെല്ലാം പോസ്റ്റ് ചെയ്യാൻ കാരണം കുറച്ച് മണിക്കുറുകളായ് നിങ്ങൾ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാർത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് .BBC എന്നെ കുറിച്ച് എടുത്ത interview .. ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നിങ്ങൾക്ക് വേണ്ടി News ഒണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാൻ വേണ്ടിയാണ്
“നാണമില്ലെ ജന്മഭൂമി പത്രമെ ” സ്വന്തമായി നല്ല നാല് വാർത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാർത്തകളുടെ കഷണങ്ങൾ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവിൽ അവനവന്റെ മനസ്സിലെ വിസർജ്യങ്ങൾ തന്നെ അതിൽ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാൻ …..
കഴിഞ്ഞ ആഴ്ച ഞാൻ BBC ക്ക് കൊടുത്ത interview അവരുടെ പെർമിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങൾ മാത്രം കോർത്തിണക്കി നിങ്ങൾ ഉണ്ടാക്കിയ News നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങൾ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു. അമ്മ എന്ന നിലയിൽ മക്കളെ കാണൻ പറ്റാത്തതിന്റെ വിഷമം BBC യുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി .. നിങ്ങൾക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവവും വേണം .. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ … പ്രായപൂർത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നിൽ നിന്ന് അകറ്റി നിർത്തുന്ന സൂത്രം അധികനാൾ വില പോവില്ല..
എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികിൽ കിടക്കുന്ന ‘ചാണക ‘ത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയർ. എന്റെ നിലപാടുകളെ അറിയുന്ന കേരളീയർ.
നിലപാടുകളില് കാലിടറാതെ…
കനക ദുർഗ്ഗ .കെ