തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തുന്ന സമരത്തില്‍ അനുനയനീക്കവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിരാഹരസമരം നടത്തുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെയും സഹോദരിയെയും കാനം സന്ദര്‍ശിച്ചു. മഹിജയുമായി സംസാരിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചര്‍ച്ച ചെയ്തു.
ജിഷ്ണുവിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെ നടത്തുന്ന സമരം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാനം പറഞ്ഞു.മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്നും കാനം പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.
എല്ലാ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിനെയും പോലീസിനെയും ജനങ്ങള്‍ക്കെതിരെ തിരിക്കാന്‍ ഗൂഢാലോചന നടത്തുന്നവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.