പിണറായി വിജയനെ പരസ്യമായി തള്ളി കാനം രാജേന്ദ്രന്‍;‘നടപടികള്‍ക്കുമുമ്പ് മണിയോട് ചോദിക്കണമെന്ന വിഡ്ഢിത്തം അദ്ദേഹം പറയുമെന്ന് തോന്നുന്നില്ല’

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റനടപടിയില്‍ മുഖ്യമന്ത്രിയ പിണറായി വിജയന്റെ നിലപാട് പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയില്‍ നടപടിയെടുക്കുമ്പോള്‍ മണിയോട് ചോദിക്കണമെന്ന വിഡ്ഢിത്തം മുഖ്യമന്ത്രി പറഞ്ഞതായി തോന്നുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.മൂന്നാറിലെ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ച് മാറ്റിയത് വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പ്രസ്തവാനയാണോ എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു കാനത്തിന്റെ പ്രതികരണം.
അതേസമയം പാപ്പാത്തിചോലയില്‍ ത്യാഗത്തിെന്‍റ കുരിശല്ല കൈയേറ്റത്തിെന്‍റ കുരിശാണ് ഉള്ളതെന്ന് കാനം രാജേന്ദ്രന്‍. മുന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും കാനം പറഞ്ഞു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിെന്‍റ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറിലേത് ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കുരിശല്ല, അത് കയ്യേറ്റത്തിന്റെ കുരിശാണെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി ഉപയോഗിക്കരുതെന്ന തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, പകരം നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്നും, സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കാനം വ്യക്തമാക്കി.മൂന്നാറില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലത്ത് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ വീണ്ടും കുരിശ് സ്ഥാപിച്ചിരുന്നു. അതേസമയം, മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

Top