ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് താഴമണ്‍ തന്ത്രികുടുംബാംഗമായ കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ.  12 വര്‍ഷമായി തന്നെ അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുകയാണ്. ഈ നടപടി അംഗീകരിക്കാനാകില്ല. തന്നെ ശബരിമല തന്ത്രിയായി നിയമിക്കണം. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡും ദേവസ്വം കമ്മീഷണറുമാണ് ഹര്‍ജിയിലെ എതിർ കക്ഷികള്‍.

ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ക്കായി ശബരിമലയില്‍ കണ്ഠരര് മോഹനരുടെ മകനായ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി മലയിറങ്ങിയ സാഹചര്യത്തിലാണ് മഹേഷ് മോഹനര് ചുമതലയേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top