ബലമായി കെട്ടിപ്പിടിക്കും കഴുത്തില്‍ മുഖമമര്‍ത്തും: സംവിധായകനെതിരെ കങ്കണയുടെ തുറന്ന് പറച്ചില്‍

ബോളിവുഡിലും മീറ്റു ക്യാമ്പയിന്‍ കത്തിപ്പടരുകയാണ്. നാനാ പടേക്കറെ പോലുള്ള പ്രമുഖ താരങ്ങളുടെ മുഖം മൂടി നടിമാര്‍ കിറുന്ന സമയമാണ്. കങ്കണ റണൗട്ടും തിനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എല്ലാ അടക്കി വയ്ക്കലുകളെയും മറികടന്ന് കങ്കണ അത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ക്യൂന്‍ സിനിമാ സംവിധായകന്‍ വികാസ് ബാലിനെതിരെയാണ് നടി ആരോപണവുമായി എത്തിയത്. വികാസ് ബാലിനെതിരെ നേരത്തെ തന്നെ ലൈഗികാരോപണവുമായി ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നിരുന്നു. വികാസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഫാന്റം പ്രൊഡക്ഷന്‍സിലെ ജീവനക്കാരിയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കങ്കണ അവര്‍ക്ക് പിന്തുണയുമായെത്തി തനിക്ക് നേരിട്ട് ദുരനുഭവം വിശദീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 ല്‍ ചിത്രീകരണം നടന്ന ക്യൂന്‍ സിനിമയുടെ സെറ്റില്‍ വച്ച് സിനിമയുടെ ഡയറക്റ്റര്‍ വികാസ് ബഹല്‍ തന്നെ ലൈഗീകമായി സമീപിച്ചു എന്നാണ് കങ്കണയുടെ ആരോപണം. വിവാഹിതനായിരുന്നിട്ടും മറ്റുള്ളവരോടൊത്തുള്ള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹല്‍ എപ്പോഴും പറയുമെന്ന് കങ്കണ വ്യക്തമാക്കി. ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുള്ളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുള്ളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്: കങ്കണ വെളിപ്പെടുത്തി.

ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തും. എന്റെ മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും, കങ്കണ തുറന്നടിച്ചു. അയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. ഈ പെണ്‍കുട്ടിയെ ഞാന്‍ വിശ്വസിക്കുന്നുവെന്ന് കങ്കണ പറയുന്നു.

എന്നാല്‍ ഫാന്റം എന്ന ഫിലിം കമ്പനി പിരിച്ചുവിട്ടതാണ് സങ്കടകരമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു.അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാണി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ബഹലിനെതിരെ രംഗത്തെത്തിയത്.

2015ല്‍ ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വച്ച് ബഹല്‍ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തല്‍ നടത്തിയ അടുത്തിടെ ആയിരുന്നു. തുടര്‍ന്നാണ് അനുരാഗ് കശ്യപ് കൂടി സ്ഥാപിച്ച ഫാന്റം ഫിലിംസ് പിരിച്ചുവിട്ടതീയി അറിയിച്ചത്.കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.

2015 മെയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് ക്വീന്‍ സംവിധായകനായ ബഹല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കി. 2017ലാണ് യുവതി കമ്പനി വിട്ടത്. സംഭവം നടന്നതാണെന്ന് കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ ചിത്രമായ ക്വീനിന്റെ സംവിധായകനാണ് ബഹല്‍.

Top