കോട്ടയം : വിവാഹ വാഗ്ദാനം നൽകി ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഒന്നര വർഷത്തോളം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ സ്ഥാപന ഉടമ ആള ചില്ലറക്കാരനല്ലെന്ന് പോലീസ്.കാഞ്ഞാർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി.മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ ട്രാവൽ ഏജൻസി ഉടമ പായിപ്ര സ്വദേശി അലിക്കെതിരേയാണ് സ്ഥാപനത്തിലെ ജീവക്കാരി പരാതി നൽകിയത്.പീഡനത്തെ തുടർന്ന് വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നും ഇയാൾ ആവശ്യപെട്ടതായി പരാതിയിലുണ്ട്.
സ്ഥാപനയുടമ യുവതിക്ക് ധനസഹായവും യുവതിയുടെ സഹോദരിക്ക് വിദേശജോലിയും വാഗ്ദാനം ചെയ്തിരുന്നു.അലി മുൻപ് ഒരു സ്ത്രീയുടെ പേഴ്സ് മോഷ്ട്ടിക്കുകയും സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ചില കാര്യങ്ങള്‍ വീക്കനെസ് ആയ പ്രതി മുമ്പും ഇത്തരത്തില്‍ കുടുങ്ങിയതായും പലതും കേസില്ലാതെ പോകുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.ഒന്നര വര്‍ഷത്തോളം വാഗമൺ, ഗോവ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കാഞ്ഞാര്‍ സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ അലീനാസ് ട്രാവല്‍ ഏജന്‍സി ഉടമ പേഴയ്ക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടന്‍കുഴിയില്‍ അലി (49)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
പോലീസ് അന്വേഷണത്തില്‍ ഇയാള്‍ മുമ്പും ഇത്തരത്തില്‍ പലരെയും കീഴ്പ്പെടുത്താന്‍ ശ്രമിച്ചതായും പലതും പരാതിയില്ലാതെ പോകുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.ആറ് മാസം മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി ചെരിപ്പൂരി തല്ലിയ സംഭവവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കയറിപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ചെരിപ്പൂരി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവം നടന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപിടിക്കാനായിരുന്നു പ്രതി അന്ന് ശ്രമിച്ചത്.
ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട് നിലവിലെ പരാതിക്കാരിയുമൊത്ത് പ്രതി മൂന്നുമാസംമുമ്പ് ഗോവ ടൂര്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു. മൂവാറ്റുപുഴയ്ക്കു പുറമേ കുറവിലങ്ങാടും ഇയാള്‍ സ്ഥാപനം നടത്തിയിരുന്നു.പേരിനുമാത്രം നടത്തിയിരുന്ന ഈ സ്ഥാപനത്തിനു മറവില്‍ ഇയാള്‍ അനാശ്വാസ്യം നടത്തിയിരുന്നോ എന്നത് ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം, ചോദ്യം ചെയ്യലില്‍ പ്രതി എല്ലാം കാര്യങ്ങളും നിരസിക്കുന്നതായും എല്ലാവരെയും താന്‍ സഹായിച്ചിട്ടേയുള്ളൂവെന്നാണ് പറയുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
ജോലി ഉപേക്ഷിച്ചു പോയ യുവതിയെ പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുന്നത്. വിവാഹം ചെയ്യണമെങ്കില്‍ മതം മാറാന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.പ്രതി ജീവനക്കാരിക്ക് സാന്പത്തികസഹായം ഉറപ്പുനല്‍കുകയും അവരുടെ സഹോദരിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നു കാഞ്ഞാര്‍ പോലീസ് കേസ് മുവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.
കേസ് അന്വേഷിക്കുന്നതിനിടെ ഒളിവില്‍ താമസിച്ചുവരികയായിരുന്ന പ്രതിയെ ഇന്നലെ ഉച്ചയോടെ കീഴില്ലത്തുനിന്നുമാണ് പിടികൂടിയത്. തുടര്‍ന്ന് ഇന്നലെ വാഗമണിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തി.ഇന്നു കുറവിലങ്ങാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.