ബംഗലൂരു: ബംഗലുരു മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ കേന്ദ്ര ക്രൈംബ്രാഞ്ച് വിഭാഗം പരിശോധന നടത്തി. യെലഹങ്കയിലെ വീട്ടിലാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിയോട് കഴിഞ്ഞ ദിവസം സിസിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് നടി മറുപടി നല്‍കിയതിനു പിന്നാലെയാണ് കോടതിയില്‍ നിന്നുള്ള സേര്‍ച്ച് വാറണ്ടുമായി അന്വേഷണ സംഘം വീട്ടില്‍ എത്തിയത്. രാഗിണിയെ സംഘം കസ്റ്റിഡയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. ‘കാണ്ഡഹാര്‍’ എന്ന മലയാള ചിത്രത്തില്‍ രാഗിണി അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമാ താരങ്ങളിലേക്ക് അന്വേഷണം ഊര്‍ജിതമാക്കുകയാണ്.
ലഹരി മരുന്ന് വിവതരണം ചെയ്തതില്‍ രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ എന്നയാളെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കന്നട സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ക്ക് ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ജയനഗറിലുള്ള സംസ്ഥാന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഒരു ജീവനക്കാരനാണ് രവി ശങ്കര്‍. രാഗിണിക്കൊപ്പം ലഹരിമരുന്ന പാര്‍ട്ട്കളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടികളില്‍ കഞ്ചാവ്, കൊക്കൈയ്ന്‍, ഹാഷിഷ് എന്നിവ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.
കന്നട സിനിയിലെ നിരവധി പേര്‍ക്ക് ലഹരിമരുന്ന സംഘവുമായി ബന്ധമുണ്ടെന്ന് നിര്‍മ്മാതാവ് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് കഴിഞ്ഞ ദിവസം പോലീസിന് വിവരം നല്‍കിയത്. ഓഗസ്റ്റ് 26ന് കന്നട ടെലിവിഷന്‍ താരം ഡി.അങ്കിത, മലയാളികളായ അനൂപ് മുഹമ്മദ്, ആര്‍.രവീന്ദ്രന്‍ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ പിടികൂടിയതിനു പിന്നാലെയാണ് കന്നട സിനിമയിലെ ലഹരി മരുന്ന് ഇടപാടിനെ കുറിച്ച് ഇന്ദ്രജിത്ത് ലങ്കേഷ് സൂചന നല്‍കുന്നത്.
അതിനിടെ, ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മുരുന്ന സംഘത്തിലേക്കുള്ള അന്വേഷണം മഹാരാഷ്ട്ര നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഊര്‍ജിതമാക്കി. സുശാന്തിന്റെ മുന്‍ മനേജര്‍ സാമുവല്‍ മിറാന്‍ഡയുടെയും നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോയിക് ചക്രബര്‍ത്തിയുടെയും വീടുകളില്‍ സംഘം റെയ്ഡ് നടത്തി. ഇരുവരേയും ചോദ്യം ചെയ്യലിനായി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഹരിമരുന്ന് കേസുമായി പിടിയിലായ രണ്ടു പേര്‍ നല്‍കിയ വിവരമായി ഇവരിലേക്ക് അന്വേഷണമെത്തിച്ചത്.
സാമുവല്‍ മിറാന്‍ഡ വഴി ഷോയിക് ചക്രബര്‍ത്തി മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ.ടി റമീസും ബംഗലൂരുവില്‍ അറസ്റ്റിലായ അനൂപും തമ്മിലുള്ള ബന്ധത്തില്‍ കസ്റ്റംസും അന്വേഷണം നടത്തും. മാധ്യമ വാര്‍ത്തകളുടെ നിജസ്ഥിതി കണ്ടെത്താനാണ് അന്വേഷണം. അനൂപും റമീസും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു