കൊച്ചിയിയില്‍  പിടികൂടിയ ഐസ്‌മെത്ത് കോടികളുടെ വിലയുള്ള മയക്കുമരുന്ന്; അമിതാമായ ലൈംഗീകാസക്തിയും സ്റ്റാമിനയും നൽകുമെന്ന് പോലീസ്

മയക്കുമരുന്നുകാരുടെ കയ്യിലുളള ഏറ്റവും വിലപിടിച്ച  ഡ്രഗാണ് ഐസ്‌മെത്ത്. യവതീയുവാക്കളുടെ പ്രിയപ്പെട്ട പാർട്ടി ഡ്രഗ്ഗായിട്ടാണ് ഐസ്‌മെത്ത് അറിയപ്പെടുന്നത്.  ഐസ്‌മെത്ത് ഉപയോഗിച്ചാല്‍ അമിതമായ ലൈംഗികാസക്തിയും മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും മറ്റും കഴിയുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും പോലീസ് ഇത് പിടിച്ചെടുത്തു.

ശരീരത്തില്‍ ഈ മയക്കുമരുന്ന് ഒരു ഗ്രാം എത്തിയാല്‍ പത്ത് മുതല്‍ പതിനാറ് മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കും. അതിയായ ആഹ്ലാദവും ചെയ്ത പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യുന്നതും ഈ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണമാണ്. പാര്‍ട്ടി ഡ്രഗ് ആയി സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണെന്ന് പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപഭോക്താക്കള്‍ക്കിടയില്‍ ഐസ്, സ്പീഡ് എന്നീ അപരനാമങ്ങളിലും ഇത് അറിയപ്പെടുന്നു. അതിവേഗത്തില്‍ തലച്ചോറില്‍ എത്തി നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരി വസ്തുവിന് സ്പീഡ് എന്ന അപരനാമം ലഭിച്ചത്.

അപൂര്‍വമായി കിട്ടുന്നതിനാല്‍ ഐസ്‌മെത്തിന് ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ഡിമാന്റാണെന്നും പൊലീസ് പറയുന്നു.

ചെന്നൈ തിരുവല്ലിക്കേനി ചിന്നത്തമ്പി സ്ട്രീറ്റില്‍ ഇബ്രാഹിം ഷെരീഫി (59)നെയാണ് മയക്കുമരുന്നുമായി ഷാഡോ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന രണ്ടു ലിറ്റര്‍ ദ്രാവകവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവില്‍ മെത്താംഫിറ്റമിന്‍ പിടിക്കുന്നത്.

ശ്രീലങ്കയില്‍ എല്‍ടിടിഇക്ക് സ്വാധീനമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു ലോബിയില്‍നിന്നാണ് ലഹരി എത്തിച്ചതെന്നാണ് സൂചന.

മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിച്ച് അവിടെനിന്ന് ബോട്ടില്‍ ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളിലേക്കും അവിടെനിന്ന് മുംബൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി നഗരങ്ങളിലേക്കും ഏജന്റുമാര്‍ മുഖാന്തരം എത്തിക്കുകയാണ് പതിവെന്ന് ഡിസിപി ജെ ഹിമേന്ദ്രനാഥ് പറഞ്ഞു.

പിടിയിലായ ഇബ്രാഹിം ഷെരീഫിന് മയക്കുമരുന്നു കൈമാറിയത് ‘ബിഗ് ബോസ്’ എന്ന് രഹസ്യകോഡില്‍ അറിയപ്പെടുന്നയാളാണ്.

ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഡിസിപി പറഞ്ഞു. തുണി വ്യാപാരത്തിനെന്ന വ്യാജേന ചെന്നൈ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും ഇബ്രാഹിം ഷെരീഫ് നിരവധിതവണ യാത്ര ചെയ്തതായി ചോദ്യംചെയ്യലില്‍ വ്യക്തമായി.

Top