വിമതന്‍മാരെ പുറത്താക്കി; പികെ രാഗേഷിനെയും ആര്‍ അബ്ദുള്‍ ഖാദറിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തിരുവല്ലയ്ക്ക് പിന്നാലെ കണ്ണൂരിലെയും ഇരിക്കൂറിലെയും പ്രശ്‌നം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഒടുവില്‍ വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പി കെ രാഗേഷിനെയും കെസ ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആര്‍ അബ്ദുള്‍ ഖാദറിനെയും കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ആറുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പി.കെ രാഗേഷ് വിമതനായി മത്സരിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയെങ്കിലും ഇടക്കാലത്ത് തിരിച്ചെടുത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമതനായി മത്സരിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രാഗേഷ് ചര്‍ച്ച നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും തള്ളുകയും തുടര്‍ന്നാണ് പി.കെ രാഗേഷടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇരിക്കൂരില്‍ കെസി ജോസഫിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ശക്തമായതോടെയാണ് വിമതനായി മത്സരിക്കാന്‍ അബ്ദുള്‍ ഖാദര്‍ തയ്യാറായത്.

Top