
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒൻപതിനാണെങ്കിലും എട്ടിന് സ്വകാര്യ ആഡംബരവിമാനം ഇറങ്ങും. ലുലു ഗ്രൂപ്പ് ചെയർമാനും കിയാൽ ഡയറക്ടറുമായ എം.എ. യൂസഫലിയാണ് തന്റെ സ്വന്തം വിമാനത്തിൽ എത്തുന്നത്. രണ്ടുവർഷം മുൻപ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് അദ്ദേഹം വരിക.
360 കോടി രൂപ വിലയുള്ള ആഡംബരവിമാനമാണിത്. അമേരിക്കയിലെ ജനറൽ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്‌റോസ്‌പേസാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഇതിൽ പൈലറ്റിനു പുറമെ 19 പേർക്കുവരെ സഞ്ചരിക്കാം. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എം എ യുസഫലി. .ഏറ്റവും ധനികനായ മലയാളിയായ യുസഫലിക്ക് പൈലറ്റിന് പുറമെ 13 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന 150 കോടി രൂപ വിലമതിക്കുന്ന ലെഗസി 650 വിമാനവും കൈവശമുണ്ട്.
അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഈ വിമാനം രണ്ടു വര്‍ഷം മുമ്പാണ് യൂസഫലി സ്വന്തമാക്കിയത്. കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനത്തില്‍ 14 മുതല്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഈ വിമാനത്തിന് മണിക്കൂറില്‍ ഏകദേശം 900 കിലോമീറ്റര്‍ വരെ വേഗമുണ്ട്. ഗള്‍ഫ് സ്ട്രീം 550 വിമാനം നിര്‍ത്താതെ 12 മണിക്കൂര്‍ വരെ സഞ്ചരിക്കും. യൂസഫലി കണ്ണൂരിൽ ഇറങ്ങുമ്പോൾ വിമാനത്താവള നികുതി ഒഴിവാക്കി കൊടുക്കും എന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിത്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ തെഴിൽ ദാദാവും കണ്ണൂർ വിമാനത്താവളത്തിന്റെ ഷെയർ ഉടമയും കൂടിയായ അദ്ദേഹത്തിൽ നിന്നും നികുതി വിമാനത്താവളം അധികൃതർ ഇടാക്കില്ല.