ആളില്ലാ വിമാനത്താവളമായി കണ്ണൂര്‍; വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്?

കണ്ണൂര്‍: വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയത്.

2018 ഡിസംബര്‍ 9 ന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നുയരുമ്പോള്‍ ഒരു നാടിന്റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50 ലേക്ക് ഉയര്‍ന്നു , ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയതാണ് ഇന്ന് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ ‘പോയന്റ് ഓഫ് കോള്‍’പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്.

Top