കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള പുസ്തകം വിമര്‍ശനത്തോടെ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി…

കണ്ണൂര്‍: ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെ വിയോജിക്കുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തെ താനും പാര്‍ട്ടിയും ബഹുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ. എം. കണ്ണൂര്‍ ജില്ലാസെക്രട്ടറിയും എം.എല്‍.എ.യുമായിരുന്ന പരേതനായ പാട്യം ഗോപാലന്റെ മകനാണ് ഉല്ലേഖ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. യോജിക്കേണ്ടതിനേക്കാള്‍ നൂറുമടങ്ങ് വിയോജിക്കാനുള്ള ഉള്ളടക്കമാണ് ഈ പുസ്തകത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ താനും തന്റെ പാര്‍ട്ടിയും ബഹുമാനിക്കുന്നു.

” പ്രിയപ്പെട്ട സഖാവ് പാട്യം ഗോപാലന്റെ മകനാണ് എഴുത്തുകാരന്‍. ആ ധീര വിപ്‌ളവകാരിയുടെ നാമധേയവുമായി ബന്ധപ്പെട്ട ഒന്നിനോടും ‘നോ’ പറയാനാവില്ല. പാട്യം ഗോപാലനോടുള്ള ആദരവുകൊണ്ടും മകനോടുള്ള വാത്സല്യംകൊണ്ടുമാണ് മുണ്ടുടുത്ത മോദിയെന്ന് വിമര്‍ശകരാല്‍ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയെന്ന് തന്നെ നേരിട്ടറിയാത്ത സുമന്ത്ര ബോസ് അവതാരികയില്‍ എഴുതിയ ഈ പുസ്തകം ഞാന്‍ പ്രകാശിപ്പിക്കാന്‍ തയ്യാറാവുന്നത്” മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിനെയും അവിടത്തെ രാഷ്ട്രീയത്തെയും ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നതിനോട് യോജിപ്പില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തി സി.പി.ഐ. എമ്മും ആര്‍.എസ്.എസും കണക്കാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ശരിയല്ല. മതനിരപേക്ഷതയെ സംരക്ഷിക്കുന്ന സി.പി.ഐ.എമ്മും രാജ്യമാകമാനം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്ന ആര്‍.എസ്.എസും തമ്മില്‍ താരതമ്യപ്പെടുത്താന്‍ എങ്ങനെ സാധിക്കും?.അദ്ദേഹം ചോദിച്ചു. സി.പി.ഐ.എമ്മിന് ആള്‍ബലമുണ്ട്. ആള്‍ബലമുള്ളവര്‍ക്ക് വാള്‍ബലം വേണ്ട. എതിരഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍കൊണ്ട് നേരിടാന്‍ ആകാത്തവരാണ് വാളിന്റെ ബലം തേടിപ്പോവുന്നത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും കണ്ണൂരിലുമല്ല രാജ്യത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

യു.പി.യും ത്ധാര്‍ഖണ്ഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സംഘര്‍ഷമുണ്ടാകുമ്പോള്‍ ആരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് വിലയിരുത്തി വേണം ഉത്തരവാദികളെ നിശ്ചയിക്കാന്‍. രണ്ടായിരം വര്‍ഷത്തെ ധീരോദാത്ത ചരിത്രമുള്ളവരാണ് കണ്ണൂരിലെ ജനത. അവരുടെ ധീരോദാത്തതയെ രാജ്യം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ഹിന്ദുക്കളുടെ വംശഹത്യയാണ് നടക്കുന്നതെന്ന വളരെ മോശമായ പ്രചാരണം ആര്‍.എസ്.എസ്. ദേശവ്യാപകമായി നടത്തിയ സമയത്താണ് ഈ പുസ്തകം എഴുതിയതെന്ന് ഉല്ലേഖ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷമാണ് കണ്ണൂരില്‍ അക്രമരാഷ്ട്രീയം ശക്തിപ്രാപിച്ചത്.

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലേക്ക് വന്നവരില്‍ പലരും പ്രതികാര രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. ആ പ്രവര്‍ത്തനരീതി ഇപ്പോഴും നടന്നുവരുന്നു. ഇതിനെ മറികടക്കാന്‍ അതിലെ സമാധാനപ്രേമികള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രതിരോധംമാത്രം നോക്കിയാണ് സി.പി.ഐ.എം. പ്രവര്‍ത്തിക്കുന്നതെന്നും മറ്റെല്ലാവരും സി.പി.ഐ.എമ്മിനെ ആക്രമിക്കുന്നുവെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ഉല്ലേഖ് പറഞ്ഞു.

Top