കണ്ണൂരില്‍ കള്ളവോട്ട് തകൃതിയായി നടക്കുന്നു; സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു

voteing

കണ്ണൂര്‍: ശക്തമായ പോരാട്ടം നടക്കുമ്പോള്‍ വിജയം കൊയ്യാന്‍ കള്ള വോട്ട് ചെയ്യുന്ന പരിപാടി സര്‍വ്വസാധാരണമാണ്. പിടിക്കപ്പെടുന്നതാകട്ടെ വളരെ കുറച്ച് പേര്‍ മാത്രം. കണ്ണൂരിലാണ് ഇത്തവണ കള്ളവോട്ട് ചെയ്‌തെന്ന പരാതി ആദ്യം ഉയര്‍ന്നിരിക്കുന്നത്. പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതായി പ്രസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ തിരക്കാണ്. ജില്ലയില്‍ മൂന്നിടത്ത് യന്ത്രം പണിമുടക്കിയെങ്കിലും തകരാര്‍ ഉടന്‍ പരിഹരിച്ചു.

Top