കണ്ണൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നുവെന്നു കോണ്ഗ്രസ് നേതാവ് കെ. സുധാകരൻ. ജയിലിൽവച്ചു ശുഹൈബിനെ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷൽ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് പോലീസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാർ വധിക്കുമായിരുന്നുവെന്നും ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
Tags: shuhaib murder