മതേതര മുന്നണിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. എസ്എസ്എഫിന്റെ ഭാരതയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. നരേന്ദ്രമോദിയോടും കേന്ദ്ര സര്‍ക്കാരിനോടും കാന്തപുരത്തിന് മൃദുസമീപമനമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നയം വ്യക്തമാക്കി കാന്തപുരം രംഗത്തുവന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ന്യൂനപക്ഷത്തെയും പിന്നാക്കക്കാരെയും പരിഗണിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും കാന്തപുരം വ്യക്തമാക്കി. സമസ്ത എപി വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളും കോഴിക്കോട് കടപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്തു.
Tags: kanthapuram