പാലായുടെ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി..10 നേതാക്കൾ രാജി വച്ചു; എൻ.സി.പി പിളർന്നു.

കോട്ടയം: പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് മാണി. സി. കാപ്പൻ. തന്റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു. ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രസംഗത്തിനിടെ ജോസ്. കെ. മാണിയെ കാപ്പൻ പരിഹസിച്ചു. പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് സിനിമ കാണണമെന്നും ജൂനിയർ മാൻഡ്രേക്കായ ജോസ്. കെ. മാണിയെ ആണ് മുന്നണിയിലെടുത്തിരിക്കുന്നതെന്നും മാണി. സി. കാപ്പൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കെ. എം. മാണിയെ കൈപിടിച്ചുകൊണ്ടുവന്നത് തന്റെ പിതാവാണ്. പാലാ ജോസ്. കെ. മാണിയുടെ വത്തിക്കാനാണെങ്കിൽ പോപ്പ് വേറെ ആളാണെന്ന് ഓർക്കണമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

കഴിഞ്ഞ 25വർഷം തന്റെ ചോരയും നീരും പണവും എൽഡിഎഫിന് വേണ്ടി ചിലവഴിച്ചു. താൻ പിണറായി വിജയന്റെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ജോസ് കെ മാണി മുന്നണിയിൽ വരുന്നത് വരെ. താൻ ഇപ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നവർ സ്വയം പരിശോധിക്കണമെന്നും കാപ്പൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പാലാ എം.എൽ.എ മാണി സി. കാപ്പൻ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകം പിളർന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ പത്തു ഭാരവാഹികളാണ് എൻ.സി.പിയിൽ നിന്നും രാജി വച്ചത്. . ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. അതേസമയം എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോൾ തോമസ് ചാഴികാടൻ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എം.എൽ.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.

തനിക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി എം.എം. മണി വാ പോയ കോടാലിയാണെന്നും കാപ്പൻ പ്രതികരിച്ചു. ഇന്ന് പാലായിൽ എത്തുന്ന ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും.ഇതിനിടെ മാണി സി കാപ്പൻ ഉയർത്തിയ ആവശ്യം ന്യായമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പ്രതികരിച്ചു. മാണി സി കാപ്പന്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാലാ സീറ്റ് നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. രണ്ട് എം.എല്‍.എമാരുണ്ടായിരുന്നവരില്‍ ഒരാളാണ്. അതിനാല്‍തന്നെ കാപ്പന്‍ പോയാല്‍ അതിന്റെ ക്ഷീണം പാര്‍ട്ടിക്കുണ്ടാകും.’ പീതാംബരൻ പറഞ്ഞു.കാപ്പനൊപ്പം പത്ത് ഭാരവാഹികള്‍ രാജിവെച്ചുവെന്നും കാപ്പന്‍ പോയാലും പാലായില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Top