കാരായി രാജന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.

കണ്ണൂര്‍:കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.ഫസല്‍ വധക്കേസില്‍ കുറ്റാരോപിതരായ കാരായി രാജനും ചന്ദ്രശേഖരനും ഇപ്പോഴും ജാമ്യവ്യവസ്ഥയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ തുടരുരുകയാണ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു.സിബിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കോറ്റതി ഇവരുടെ ഹര്‍ജി തള്ളിയത്.ജില പഞ്ചായത്തില്‍ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വന്നതോടെ രാജി വെയ്ക്കാമെന്ന് ഇരുവരും സംസ്ഥാന-ജില്ല നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഭരണ പ്രതിസന്ധി രൂക്ഷമായ ജില്ലാ പഞ്ചായത്തില്‍ മാത്രം മതി രാജിയെന്നായിരുന്നു ജില്ലാ നേതൃത്വം നിര്‍ദ്ധേശിച്ചത്.ഇത് പ്രകാരം ഇന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് രാജന്‍ രാജി കത്ത് കൈമാറുകയായിരുന്നു.ഇത് ഉടന്‍ തന്നെ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കും.ഏറ്റവും അധികം ഭൂരിപക്ഷത്തിലാണ് കാരായി രാജന്‍ ജില്ല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഇപ്പോള്‍ എറണാകുളം ജില്ലാ കമ്മറ്റിയില്‍ കാരായി രാജനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജനപ്രതിനിധികള്‍ കൂടിയായ ഇവര്‍ ജില്ലയിലെത്തിയാല്‍ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐ വാദം.എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി ജില്ലയില്‍ കാരായിമാര്‍ വന്നപ്പോഴൊന്നും അവര്‍ യാതൊരു അക്രമപ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന മറുവാദമാണ് സിപിഎം ഉന്നയിക്കുന്നത്.ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും തന്റെ കടമ നിറവേറ്റാനാകാതെ പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്ന ആദ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റെന്ന പേരിലായിരിക്കും ഇനി കാരായി രാജന്‍ അറിയപ്പെടുക.

Top