കൊച്ചി: ബ്ലാക്ക് മെയിലിംഗ് നടത്തി കോടികള്‍ തട്ടുന്ന വ്യാജ വാര്‍ത്ത ചാനല്‍ ആയ കര്‍മ്മക്ക് എതിരെ പുതിയ വെളിപ്പെടുത്തലുമായി ഫസ്റ്റ് റിപ്പോര്‍ട്ട്. കര്‍മ്മന്യൂസ് ബ്ലാക്ക് മെയിലിംഗ് ചെയ്ത് പണം നല്‍കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കെട്ട്‌കെട്ടിക്കാന്‍ നോക്കുന്ന സ്ഥാപനമാണ് എസ്പി സി എന്ന് ഫസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. എസ് പി സി എന്നു പറയുന്ന സ്ഥാപനത്തില്‍ നിന്ന് 50 ലക്ഷം ചേദിച്ചു, കൊടുക്കാതിരുന്നത് കൊണ്ട് നിരന്തരം വേട്ടയാടുകയാണെന്ന് കമ്പനിയുടെ സി ഇഒ മിഥുന്‍ പറയുന്നു. കര്‍മ്മയ്ക്ക് ആര്‍എസ്എസിമായി അടുത്ത ബന്ധം ഉണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് കര്‍മ്മ സിഇ ഒ സോമദേവ് ഭീഷണി മുഴക്കിയത് എന്ന് മിഥുന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ അംജിത് ഖാനും ഭീഷണി മുഴക്കിയെന്നും മിഥുന്‍ പറയുന്നു. സോമദേവിന്റെയും അംജിത്തിന്റെ ഭീഷണി കര്‍മ്മയുടെ എം ഡി ഓസ്‌ട്രേലിയായില്‍ ഉള്ള നിന്‍സ് മാത്യുവിന് അറിയാം എന്നും മിഥുന്‍ പറയുന്നു. Galaxy Zoom India Private Limited കീഴിലാണ് കര്‍മ്മ ന്യൂസ് പ്രവര്‍ത്തിക്കുന്നത്.
എസ് പി സി എന്ന സ്ഥാപനം ജൈവകൃഷി ചെയ്തു വരുന്ന കമ്പനിയാണ്. 2022 മാര്‍ച്ചില്‍ ഓഫീസില്‍ വന്ന് കര്‍മ്മന്യൂസ് വീഡിയോ എടുക്കു. ഇത് ചോദിച്ചപ്പോള്‍ നിങ്ങളുടെ മേലധികാരിയോട് കര്‍മ്മ ന്യൂസിലേക്ക് വിളിക്കാന്‍ പറഞ്ഞു. വിന്‍സ്മാത്യുവിനെ വിളിച്ചു. അദ്ദേഹത്തോടെ ചേദിച്ചു എന്തിനാ ഞങ്ങളുടെ സ്ഥാപനം ഷൂട്ട് ചെയ്തത് ? ഞങ്ങളുടെ അനുവാദം ഒന്നും എടുത്തില്ല എന്നു പറഞ്ഞു. വിന്‍സ് മാത്യു പറഞ്ഞു എനിക്ക് അറിയില്ല ഈശ്വരന്‍ പോറ്റിയുടെ നമ്പര്‍ തന്നും. അയളെ വിളിച്ചു. നിങ്ങളുടെ സ്ഥാപനത്തിന് എതിരെ പരാതി ഉണ്ട്. നമുക്ക് നേരിട്ട് സംസാരിക്കാം എന്ന് ഈശ്വരന്‍ പോറ്റി പറഞ്ഞെന്ന് മിഥുന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് എതിരെ വാര്‍ത്ത നല്‍ക്കാന്‍ പോകുകയാണ് കര്‍മ്മ. അത് ചെയ്യണ്ടങ്കില്‍ 50 ലക്ഷം തരണമെന്ന് ഈശ്വരന്‍ പോറ്റി പറഞ്ഞു. ഞാന്‍പറഞ്ഞു ഞങ്ങള്‍ തെറ്റ് ചെയ്തില്ല. അപ്പോള്‍ ഈശ്വരന്‍ പോറ്റിക്ക് വിന്‍സ് മാത്യൂ കോള്‍ വരുന്നത് എനിക്ക് കേള്‍ക്കാമെന്ന് മിഥുന്‍പറഞ്ഞു. എന്തായി കാര്യങ്ങള്‍, നമ്മള്‍ വിചാരിച്ചത് പോലെ വരുന്നുണ്ടോ എന്ന് വിന്‍സ്മാത്യൂ ചോദിക്കുകയാണ്. ഇവര്‍ നമ്മള്‍ പറയുന്നത് പോലെ വരുന്നില്ല പറഞ്ഞു. ഞങ്ങള്‍ പല സ്ഥാപനം പൂട്ടിച്ചിട്ടുണ്ടെന്ന് ഈശ്വരന്‍ പോറ്റി പറഞ്ഞു. എനിക്ക് ഒറ്റയ്ക്ക്തീരുമാനം എടുക്കാന്‍ കഴിയില്ല മനോജ്‌മെന്റ് സംസാരിക്കണം എന്ന് പറഞ്ഞ് ഞാന്‍ അവിടുന്ന് രക്ഷപ്പെട്ടെന്നും ഫസ്റ്റ് റിപ്പോര്‍ട്ടിലുടെ മിഥുന്‍ പറഞ്ഞു.
ഞാന്‍ നേരിട്ട് പോയത് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ്. അവിടെ പരാതി കൊടുത്തു. കര്‍മ്മ ന്യൂസ് സ്ഥാപനത്തിന് എതിരെ നിരന്തരം 13 ഓളം വീഡിയോ ചെയ്തു. വീഡിയോ ആളുകള്‍ക്ക് ഇടയില്‍ സംസാര വിഷയം ആയി. സ്ഥാപനം ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് കര്‍മ്മ ഇത് ചെയ്തത്. 2020 സ്ഥാപനം സ്വന്തമായി വളം നിര്‍മ്മിച്ചത്. ഞങ്ങളുടെ വളം ഉപയോഗിച്ച് പലരുടെയും കൃഷി നശിച്ചു എന്നായിരുന്നു കര്‍മ്മയിലൂടെ വന്ന വ്യാജ വാര്‍ത്ത എന്ന് മിഥുന്‍ പറഞ്ഞു.
പ്രാണ ഇന്‍സൈറ്റ് എന്ന ആപ്പ് ഞങ്ങള്‍ തുടങ്ങി. അതിന്റെ പരസ്യം എല്ലത്തിനും കൊടുത്തു. വിന്‍സ് മാത്യു വിളിച്ചു കര്‍മ്മയ്ക്ക് പരസ്യം തരണം എന്ന് പറഞ്ഞു. ഞങ്ങളുടെ സ്ഥാപനത്തെ മേശമായി ചിത്രീകരിച്ച നിങ്ങള്‍ക്ക് പരസ്യം ഇല്ല എന്ന് പറഞ്ഞു. അത് ഈശ്യരന്‍ പോറ്റി എന്ന ആളാണ് ചെയ്തത് കര്‍മ്മ അല്ല എന്ന് വിന്‍സ്മാത്യു പറഞ്ഞു. അംജിത്ത് എന്ന ആള്‍ വരികയും ഞങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഇയാള്‍ ഈശ്വരന്‍ പോറ്റിയെ പേലെ ഭീഷണി തന്നെ ആയിരുന്നു. ഒടുവില്‍ വിന്‍സ്മാത്യു സോമദേവ് എന്ന ആളുടെ നമ്പര്‍ തന്നും.
കര്‍മ്മയില്‍ ഇതുവരെ പ്രവര്‍ത്തിച്ചത് കള്ളന്‍ മാരാണ് അവരെ പുറത്താക്കി ഞാന്‍ ആണ് ഇപ്പോള്‍ സിഇഒ എന്ന് സോമദേവ് പറഞ്ഞു. സോമദേവ് പരിചയപ്പെടുത്തിയത് ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ് എന്നാണ്. പഴയ കാര്യം ഒന്നും അറയേണ്ട. പുതിയ സംസാരിക്കാം നിങ്ങള്‍ 50 ലക്ഷത്തിന്റെ പരസ്യം താ. പഴയ വാര്‍ത്ത ഒഴിവാക്കി തരാം എന്ന്. കര്‍മ്മയുമായി ഒരുമിച്ച് പോകുന്നതാണ് നല്ലത് എന്ന് പറഞ്ഞു. അല്ലങ്കില്‍ കര്‍മ്മയുടെ ശക്തിയും സംഘത്തിന്റെ ശക്തി ഉപയോഗിച്ച് നിങ്ങളെ തകര്‍ക്കും എന്നും സോമദേവ് പറഞ്ഞെന്ന് മിഥുന്‍ പറയുന്നു. ആര്‍എസ്എസിനെ കൂട്ട് പിടിച്ചാണ് കര്‍മ്മ ഭീഷണി മുഴക്കിയത്.