വിശ്വാസവോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജിവെച്ചേക്കും

ബംഗളുരു: വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത.ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് നീക്കം. ഇതിനായി 13 പേജുളള രാജിപ്രസംഗം ബിജെപി ഓഫീസില്‍ തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന.

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍‌ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍‌കണ്ട് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ട്. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കർണാടകയിലെ രാഷ്ട്രീയ നാടകത്തിന്‍റെ ഫലമറിയാൻ ഇനി  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനെയൊരു തീരുമാനം. വിശ്വാസവോട്ടെടുപ്പ് അടക്കം സഭയുടെ മുഴുവന്‍ നടപടിക്രമങ്ങളും സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സഭാനടപടികള്‍ തത്സമയം കാണുന്ന രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ രാജിക്കുളള സാഹചര്യം വൈകാരികമായി വിശദീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന്  ബിജെപി വിശ്വസിക്കുന്നു. രണ്ട് ദിവസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാര്‍ എന്ന നാണക്കേട് അല്‍പ്പമെങ്കിലും ഇതിലൂടെ മറിക്കടക്കാമെന്നും നേതൃത്വം കരുതുന്നു.

യെദ്യൂരപ്പ ഒരു മണിക്കൂര്‍ നീളുന്ന രാജിപ്രസംഗം നടത്തുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്ന സൂചന.

Top