ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളുമായി സ്ഥാനാര്‍ത്ഥികള്‍. കാലത്ത് എട്ടു മണിക്കു തന്നെ 38 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി. മൂന്ന് പാര്‍ട്ടികള്‍ പ്രധാനമായും രംഗത്തുള്ള സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.
ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രചരണത്തിലുടനീളം. കോണ്‍ഗ്രസിനും ബിജെപിക്കും ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ ജെഡിഎസ് വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അമാവാസി ദിവസം ഫലം വരുന്നത് ദുസൂചനയെന്ന് വിശ്വസിക്കുന്നതിനാല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വസതിയില്‍ പ്രത്യേക പൂജകള്‍ നടന്നു. ബിജെപി നേതാവ് ശ്രീരാമലുവിന്റെ വീട്ടിലും പ്രത്യേക പൂജ നടത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്.
യദ്യൂരപ്പ യെദ്യൂര്‍ സിദ്ധലിങ്കേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള പ്രത്യേക പ്രസാദം കൊണ്ടുവരുകയും ചെയ്തു. ഇദ്ദേഹം ഡല്‍ഹിക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് റദ്ദാക്കി ബംഗളൂരുവില്‍ തന്നെ തുടരുകയായിരുന്നു. സംസ്ഥാനം കണ്ടതില്‍ വച്ചുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങുകളില്‍ ഒന്നാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 72.13 ശതമാനമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.