
ബാഗ്ലൂർ : കര്‍ണാടകയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്‍റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.
സൈന്യം എത്തുന്നത് ഗുണകരമാവും.കേരള-കര്‍ണ്ണാടക സര്‍ക്കാരുകള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്, എല്ലാവരും തീവ്രമായി ജോലി ചെയ്യുകയാണ്. അവരെ കുറ്റംപറയുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു .പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്. എന്തുകൊണ്ടാണ് രക്ഷാദൗത്യം വൈകുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.എസ്ആര്‍ഒ സംഘം എത്തുന്നത് ഗുണകരമാവും.
കേരള-കര്‍ണ്ണാടക സര്‍ക്കാരുകള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്, എല്ലാവരും തീവ്രമായി ജോലി ചെയ്യുകയാണ്; അവരെ കുറ്റംപറയുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു അതേസമയം ഡ്രൈവര്‍ അര്‍ജുനെ കണ്ടാത്താനായി രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടന്നു. അതേസമയം തിരച്ചില്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കാര്യമായ പുരോഗതി ഇല്ലെന്നതാണ് വസ്തുത. ഇനി സൈന്യം എത്തിയാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ലഭ്യമാക്കും. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാല്‍ എം.പി, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് അറിയിച്ചത്.
അതിനിടെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടാത്താനായി രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടന്നു. അതേസമയം തിരച്ചില്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കാര്യമായ പുരോഗതി ഇല്ലെന്നതാണ് വസ്തുത. ഇനി സൈന്യം എത്തിയാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ലഭ്യമാക്കും. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാല്‍ എം.പി, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് അറിയിച്ചത്.
അതിനിടെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.