
പിറന്നാള്‍ ദിനത്തില്‍ എല്ലാവരും അങ്ങോട്ടാണ് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുക. എന്നാല്‍ തമിഴ് നടന്‍ കാര്‍ത്തി ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി കൊണ്ടാണ് പിറന്നാള്‍ ആഘോഷിച്ചത്. പ്രമുഖ താരങ്ങളെ പോലെ കാര്‍ത്തി ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ഇന്നു മുതല്‍ കാര്‍ത്തി ട്വിറ്ററിലും സജീവമാകും.
പ്രശസ്ത നടി നയന്‍താരയ്‌ക്കൊപ്പമായിരുന്നു കാര്‍ത്തിയുടെ പിറന്നാള്‍ ആഘോഷം. 39ാം പിറന്നാള്‍ പുതിയ ചിത്രം കശ്മോരയുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷിച്ചത്. പ്രശസ്ത സംവിധായകന്‍ ഗോകുല്‍ ആണ് കശ്മോര സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയാണ് നായിക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശ്രീദിവ്യയും വിവേകും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം കാര്‍ത്തിയുടെ അടുത്ത ചിത്രം മണിരത്നത്തിനൊപ്പമാണ്.