ആഷിക്ക് അബു പെട്ടു !! സംഗീത നിശ വിവാദം;നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി എറണാകുളം ജില്ലാ കളക്ടർ

കൊച്ചി : സിനിമ നടനും സംവിധായകനുമായ ആഷിക്ക് അബു പെട്ട് എന്നുവേണമെങ്കിൽ പറയാം .പ്രളയത്തിൽ നിന്നും കരകയറിയ കേരളത്തിന് ആശ്വാസം പകരാനായി പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച സംഗീത നിശ വിവാദങ്ങളിൽ നിറയുന്നു. പരിപാടി സംഘടിപ്പിച്ച് മാസങ്ങൾ പലതായിട്ടും സംഘാടകർ തുക സർക്കാരിൽ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആദ്യം ഉന്നയിച്ചത്.

മറുപടി നൽകാതെ ബി.ജെ.പി നേതാവിനെ പരിഹസിക്കുവാനാണ് റിമ കല്ലിംഗൽ അടക്കമുള്ള സംഘാടകർ ആദ്യം ശ്രമിച്ചത്. എന്നാൽ ഈ വിഷയത്തിൽ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ പണമൊന്നും സർക്കാരിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതോടെ സംഘാടകർ വെട്ടിലാവുകയായിരുന്നു.

വിവാദത്തിൽ പെട്ടിട്ടും പരിപാടി പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ലെന്നും, വരവിനേക്കാൾ ചെലവായെന്നുമുള്ള വാദമുയർത്തി പ്രതിരോധിക്കുവാനാണ് സംഘാടകർ ശ്രമിച്ചത്. എന്നാൽ ജനം തിങ്ങിനിറഞ്ഞ പരിപാടി എങ്ങനെ നഷ്ടമായി എന്ന ചോദ്യമുയർന്നതോടെ ആറുലക്ഷം രൂപയടച്ച് സംഘാടകർ തടിയൂരാൻ ശ്രമിക്കുകയായിരുന്നു. അതേസമയം എറണാകുളം കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരി എന്ന സംഘാടകരുടെ പ്രചരണം കളക്ടർ നേരിട്ട് തള്ളിക്കളയുകയുണ്ടായി. സന്ദീപ് ജി. വാര്യരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരിക്കുകയാണിപ്പോൾ

Top