കശ്മീരിൽ നിന്നും മാധ്യമങ്ങളെ പുറത്താക്കുന്നു…!! ഒരു മാസത്തിലേറെയായി ടെലഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധങ്ങളില്ലാതെ ജനജീവിതം

ജമ്മു കശ്‍മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ താഴ്വരയിൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾക്ക് അയവ് വന്നിട്ടില്ല. മേഖലയിൽ മാധ്യമസ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനായി സുപ്രീം കോടതിയിൽ കേസും നിലവിലുണ്ട്.

എൻ.ഡി.ടിവിയെയും  അമേരിക്കൻ ന്യൂസ് ഏജൻസിയായ എ.പി.യെയും കൂടാതെ റോയിട്ടഴ്സിനെയും സ്ഥലം വിടാനും സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗവൺമെൻ്റ് ഗസ്റ്റ് ഹൌസിൽ നിന്നും ഒഴിഞ്ഞുകൊടുക്കണമെന്ന അറിയിപ്പാണ് ന്യൂസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, കാശ്മീരിലെ ജനജീവിതം സാധാരണ നിലയിലായെന്നാണ് അജിത് ഡോവൽ അടക്കമുള്ളവർ സർക്കാരിൻ്റെ ഭാഗത്തു നിന്നും നൽകുന്ന വിവരം. ഓഗസ്റ്റ് അഞ്ചിനായിരുന്നു വിവാദമായ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ പിന്‍വലിച്ചത്. ജമ്മു കശ്‍മീര്‍ സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്‍മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായും വേര്‍തിരിച്ചു. അക്രമങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ടെലഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധങ്ങളും ഒരു മാസത്തിലേറെയായി വിച്ഛേദിച്ചിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്‍മീരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അവരെ നിരന്തരം നിരീക്ഷിക്കുന്നു. അന്വേഷണങ്ങള്‍ നടകത്തുന്നു. വാര്‍ത്തകളുടെ പേരില്‍ മാനസികമായി ഉപദ്രവിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് കശ്‍മീരിലുള്ള ഇന്ത്യന്‍ സുരക്ഷ സേനയുടെ പേരില്‍ ആരോപിക്കുന്നത്.

Top