കൊച്ചി:കാവ്യ ഒരിക്കൽ ഗർഭിണിയായി..നടനും നടിയും ബദ്ധപ്പെടുന്നത് .തെളിവായി എടുത്ത് ഭാര്യക്ക് കൊടുത്തു.മകള്‍ ഗര്‍ഭിണിയായ വിവരം യുവനടിയോട് നടന്റെ ഭാര്യയെ അറിയിക്കാന്‍ ആവശ്യപ്പെട്ടു; അവര്‍ തമ്മില്‍ പിരിഞ്ഞാല്‍ മകളെ അയാളുടെ ഭാര്യായാക്കാം എന്ന് അമ്മ തീരുമാനിച്ചു. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ തകര്‍ച്ചയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി സിനിമ മംഗളത്തിൽ. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പുതിയൊരു തിയറി അവതരിപ്പിക്കുകയാണ് മംഗളം സിനിമയുടെ എഡിറ്ററായ പല്ലിശേരി. ദിലീപിന്റെ വിവാഹ മോചനത്തെ നടിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ആദ്യം നല്‍കിയത് പല്ലിശേരിയാണ്. കേസിലെ മാഡത്തെ കുറിച്ചുള്ള ചര്‍ച്ചയും പല്ലിശേരിയാണ് സജീവമാക്കിയത്. പലതും തുറന്നു പറഞ്ഞ പല്ലിശേരി ചില വെളിപ്പെടുത്തലുകള്‍ വീണ്ടും നടത്തുന്നു.
ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ തകര്‍ച്ചയിലെ അണിയറ രഹസ്യമാണ് പുതിയത്. ആരാണ് യഥാര്‍ത്ഥ വില്ലത്തിയെന്ന് പല്ലിശേരി സൂചന നല്‍കുന്നു. കാവ്യാ മാധവന്റെ അമ്മയിലേക്കാണ് ആരോപണം നീളുന്നത്. പുതിയ കഥയും ആക്രമിക്കപ്പെട്ട നടിയുടെ സംഭവവും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെടുത്തുകയാണ് പല്ലിശേരി. ഇതുവരെ പറഞ്ഞതില്‍ നിന്നും വലിയ ട്വിസ്റ്റാണ് പല്ലിശേരിയുടെ പുതിയ കഥ.മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശ്ശേരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് പല്ലിശേരിയുടെ കണ്ടെത്തലായി സിനിമാ മംഗളം നല്‍കിയത്. ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇത് കാവ്യയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുതിയ മാനം നല്‍കുന്നതാണ് ഇന്നത്തെ വെളിപ്പെടുത്തലും.
മംഗളം സിനിമയില്‍ പല്ലിശേരി പറയുന്ന തിയറി:
നടനും നടിയും തമ്മിലുള്ള ബന്ധം അസാധാരണമാണെന്ന് അമ്മ മനസ്സിലാക്കി. അവര്‍ തമ്മില്‍ ഒന്നാകുന്നത് പല ദിവസങ്ങളിലും കണ്ടു. നടന് ഭാര്യയും മകളുമുണ്ട്. പക്ഷെ തന്റെ മകളുടെ ഭാവി തകര്‍ത്തത് നടനാണ്. അത് ഇനി പാടില്ല. എങ്ങനെയെങ്കിലും മകളെ വിവാഹം കഴിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കണം. മകളറിയാതെ തന്ത്രപരമായി കളിക്കാന്‍ അമ്മ തീരുമാനിച്ചു. ആദ്യം ചെയ്യേണ്ടത് നടന്റെ കുടുംബം രണ്ടാക്കി മാറ്റണം. അതിനു പറ്റിയത് യുവനടിയാണെന്ന് തീരുമാനിച്ചു.
മകളും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരിക്കല്‍ ഗര്‍ഭിണിയായ കാര്യവും യുവനടിയോടു പറഞ്ഞു. അവര്‍ തമ്മില്‍ ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ നടന്റെ ഭാര്യയുടെ കൈയില്‍ എത്തിക്കണം. അവര്‍ തമ്മില്‍ പിരിഞ്ഞാല്‍ പിന്നെ മകള്‍ക്ക് അയാളുടെ ഭാര്യായാകാം എന്ന് അമ്മ തീരുമാനിച്ചു. യുവനടി മുഖേന കാര്യങ്ങള്‍ എളുപ്പമാക്കി. നടനും ഭാര്യയും തെറ്റി. അതിനു കാരണം യുവ നടിയാണെന്നു തെളിഞ്ഞു. വിചാരിച്ചതുപോലെ നടിയെ വിവാഹം കഴിച്ചു.യുവനടിയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന് രണ്ടാം ഭാര്യയുടെ അമ്മ അറിയിച്ചു. അങ്ങനെയാണ് നടന് യുവനടിയോട് ശത്രുത. ഇങ്ങനെ പല സംഭവങ്ങളും. ഒടുവില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു-പല്ലിശേരി പറയുന്നു.
സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതുന്നത്. പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സിനിമ മംഗളത്തിലെ ഏറെ വായനക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരാമര്‍ശിക്കുന്നവയായിരുന്നു അവ.
ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും കഴിഞ്ഞ നവംബറില്‍ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.
പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് ഖണ്ഡിച്ചിരുന്നു. ഒടുവില്‍ ദിലീപ് കാവ്യ വിവാഹത്തിന് സമ്മതം മൂളി എന്ന് ദിലീപ് പറഞ്ഞ മകള്‍ മീനാക്ഷി കാവ്യ മാധവനുമായി പിണങ്ങി, മഞ്ജുവിന്റെ അരികിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നും പല്ലിശേരി ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് ദിലീപ് പ്രതികരിച്ചത്. എന്നാല്‍ താന്‍ എഴുതിയതിനൊക്കെ തെളിവുണ്ട് എന്ന് പല്ലിശേരി വ്യക്തമാക്കി.
തന്റെ ലേഖനത്തിലൂടെ താന്‍ എഴുതിയ കാര്യങ്ങള്‍ക്കെല്ലാം തെളിവുകള്‍ ഉണ്ടെന്നാണ് പല്ലിശ്ശേരി പറയുന്നത്. ആ തെളിവുകളെല്ലാം താന്‍ നാല് വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികത നഷ്ടട്ടപ്പെടാതെ നിയന്ത്രണ രേഖയില്‍ ഒതുങ്ങി നിന്നുകൊണ്ട് സത്യം പറയുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ലെന്നും പല്ലിശേരി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വിക്കുന്നു. അടുത്ത ദിവസങ്ങളിലായി തനിക്ക് വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ അതാണ് സൂചിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറയുന്നു.
തന്നെ ഗുണ്ടകള്‍ പിന്തുടര്‍ന്ന സംഭവത്തേക്കുറിച്ചും പല്ലിശേരി പറഞ്ഞിരുന്നു. ഒരു ദിവസം താന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ആരെയോ കാത്തിട്ടെന്നവണ്ണം ഒരു കാര്‍ ഓഫീസിന് അമ്പത് വാരം അകലെ കിടന്നിരുന്നു. താന്‍ കടന്നു പോകുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോകും. എറണാകുളം രജിസ്ട്രേഷനിലുള്ള കാറായിരുന്നു. മൂന്നാം ദിവസം ഡ്രൈവര്‍ തന്നെ സൂക്ഷിച്ച് നോക്കി താന്‍ അയാളേയും, അദ്ദേഹം പറയുന്നു.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച് സമയം തന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറയുന്നു.
സിനിമാക്കാരെ പരാമര്‍ശിച്ച് താന്‍ ലേഖനത്തില്‍ എഴുതിയതിനെല്ലാം രേഖകള്‍ ഉണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പുസ്തകം അവസാന ഘട്ടത്തിലാണെന്നും പല്ലിശേരി പറയുന്നുണ്ട്. ലേഖനത്തില്‍ നിന്ന് വ്യത്യസ്തമായി പുസ്തകത്തിലേക്ക് എത്തുമ്പോള്‍ പേരുകള്‍ സഹിതമുള്ള തുറന്നെഴുത്താണ്. ഒരു പുസ്തകത്തിന്റെ പ്രിന്റിംഗ് തീരാറായി എന്നും പല്ലിശേരി പറയുന്നു.
എല്ലാം രഹസ്യമായിരിക്കും. പുസ്തക പ്രകാശനം നടന്ന് പുസ്‌കത്തിന്റെ കോപ്പികള്‍ എത്തേണ്ടിടത്ത് എത്തിയതിന് ശേഷം മാത്രമേ വാര്‍ത്തകള്‍ പുറത്ത് വരു. ഓരോരുത്തരുടേയും ജീവിതവും ജീവിതാഭാസവും അന്നറിയാം. പുസ്തകത്തിന്റെ പ്രസിദ്ധീകരണം താന്‍ വിചാരിച്ചാലും തടയാന്‍ സാധിക്കില്ലെന്ന് പല്ലിശേരി പറയുന്നു.